വാഷിങ്ങ്ടണ്‍: സൂര്യനില്‍ നിന്നുള്ള അത്യുഗ്ര കാന്തിക കൊടുങ്കാറ്റ് (സൗരവാതം) ഭൗമ കാന്തിക മേഖലയ്ക്ക് കാര്യമായ കുഴപ്പമൊന്നും വരുത്താതെ കെട്ടടങ്ങി. രണ്ട് സൗരാഗ്നി ഗോളങ്ങളില്‍ നിന്ന് ഉദ്ഭവിച്ച കാന്തകണങ്ങള് വ്യാഴാഴ്ച ഭൂമിയില്‍ വാര്‍ത്താവിനിമയ ശൃഖലയ്ക്കും മറ്റും തകരാറുണ്ടാക്കുമെന്ന് ശാസ്ത്രഞ്ജന്മാര് ഭയന്നിരുന്നു.
മണിക്കൂറില്‍ 400 മെയില്‍ വേഗതയിലായിരുന്നു സൗരവാതത്തിന്റെ സഞ്ചാരം കഴിഞ്ഞ ആഴ്ചകളില്‍ നേരിയ തോതില്‍ സൗരവാതം അനുവഭപ്പെട്ടിരുന്നു. സൗരവാതം ഭൂമിയുടെ കാന്തീകമണ്ഡലത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളെ തുടര്‍ന്ന് വൈദ്യുത വിതരണ സംവിധാനങ്ങള്‍ താറുമാറാകുക, ഫോണ്‍ ബന്ധങ്ങളില്‍ തടസമനുഭവപ്പെടുക തുടങ്ങിയ പ്രതിഭാസങ്ങള്‍ക്ക് കാരണമാകും.
വിമാന സര്‍വീസുകളേയും സൗരവാതം ബാധിക്കുമായിരുന്നു. ബ്രിട്ടനിലാണ് സൗരവാതം ശക്തമാകുകയെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വെ ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. സൂര്യനില്‍ നിന്നുള്ള ശക്തിയേറിയ കണങ്ങളുടെ, മുഖ്യമായും പ്രോട്ടോണുകളുടെ പ്രവാഹമാണ് സൗരവാതം. ഭൂമിയിലെത്തുന്ന സൗരവാതകണങ്ങളില്‍ ഏറിയപങ്കും ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലത്തില്‍ മന്ദനത്തിനു വിധേയമാവുകയും, അതിനെ മുറിച്ചു കടക്കാന്‍ കഴിയാതെ ഭൂമിയുടെ വശങ്ങളിലൂടെ പ്രവഹിച്ചുപോവുകയും ചെയ്യുന്നു.
എന്നാല്‍ ഊര്‍ജം കൂടിയ കണങ്ങള്‍ കാന്തികമണ്ഡലത്തെ തുളച്ചു കടക്കും. ഇത് ഏറെയും സംഭവിക്കുക ഭൂമിയുടെ കാന്തികധ്രുവങ്ങളോടു ചേര്‍ന്ന് ഫണല്‍ രൂപത്തിലുള്ള, കാന്തികബലരേഖകളില്ലാത്ത മേഖലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: