കൊച്ചി: ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓഥേഴ്സ് കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ എച്ച്ആര്‍ഡി കേന്ദ്രമന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ 16,17,18 തീയതികളില്‍ നാഷണല്‍ സെമിനാര്‍ എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഒരു ഡസന്‍ പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിച്ച് ചര്‍ച്ചചെയ്യുന്നത്. ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമുള്ള പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും.
വിവിധ സമ്മേളനങ്ങളിലായി മന്ത്രിമാരായ കെ.സി.ജോസഫ്, ഡോ.എം.കെ.മുനീര്‍, ഇന്‍സ ദേശീയ പ്രസിഡന്റ് ദിനേശ്മിശ്ര, എം.പി.വീരേന്ദ്രകുമാര്‍, പ്രൊഫ.എം.കെ.സാനു, ഡോ.സി.കെ.രാമചന്ദ്രന്, സി.രാധാകൃഷ്ണന്, കെ.എല്‍.മോഹനവര്‍മ, ഡോ.ലീലാവതി, പെരുമ്പടവം ശ്രീധരന്, എംഎല്‍എ മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വി.പി.മേനോന്, ഡിഫന്‍സ് സെക്രട്ടറിയായിരുന്ന കെ.പി.എസ്.മേനോന് എന്നിവര്‍ സാരഥ്യം വഹിച്ചിരുന്നു ഇന്ത്യ ഗവണ്മെന്റിന്റെ സാംസ്ക്കാരിക നയരൂപികരണ സമിതിയില്‍ ഇന്സയ്ക്ക് പ്രാതിനിധ്യം ഉണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡു ലഭിച്ച പ്രൊഫ.എം.കെ.സാനു, അംബേദ്ക്കര്‍ അവാര്‍ഡു നേടിയ ചന്തിരൂര്‍ ദിവാകരന്, ഈയിടെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയ കൊച്ചരേത്തിയുടെ കര്‍ത്താവ് നാരായനെയും സെമിനാര്‍ ആദരിക്കും. ജസ്റ്റിസ് കെ.സുകുമാരന്‍ ചെയര്‍മാനും കലൂര്‍ ഉണ്ണികൃഷ്ണന് ജനറല്‍ കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വിശദവിവരങ്ങള്‍ക്ക് 0484-2390625, 9895346384 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സെമിനാറിനോട് ബന്ധപ്പെട്ട് സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദര്‍ശനവും കഥകളി, ചവിട്ടുനാടകം, ഒപ്പന തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: