ഇസ്ലാമാബാദ്: പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് സ്വിറ്റ്സര്‍ലന്റിന് കത്തെഴുതാന്‍ പാക്കിസ്ഥാന് സുപ്രീംകോടതി അവിടത്തെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് മാര്‍ച്ച് 21നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ സാക്ഷിയാവുന്ന ക്യാബിനറ്റ് സെക്രട്ടറി നര്‍ഗീസ് സേത്തിയുടെ വിശദമായ മൊഴി രേഖപ്പെടുത്താനും കേസിലെ പ്രോസിക്യൂട്ടര്‍ കൂടിയായ അറ്റോര്‍ണി ജനറല്‍ അന്‍വര്‍ ഉള് ഹഖിനോട് ജസ്റ്റീസ് നസീര്‍ ഉള് മുല്‍ക് അധ്യക്ഷനായ ഏഴംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു.
സര്‍ദാരിക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഗിലാനിക്കെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ കുറ്റം ചുമത്തിയിരുന്നു. ഇതിന്റെ വിചാരണയാണ് നടന്നു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: