തൃപ്പൂണിത്തുറ: മലയാള സംഗീതനാടകത്തിന്റെ ഉപജ്ഞാതാവ് സരസഗായക കവി വി.വി.എസ്.ആന്‍ഡ്രൂസ് മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള 2011 ലെ വി.എസ്.ആന്‍ഡ്രൂസ് മെമ്മോറിയല്‍ അവാര്‍ഡ് പ്രശസ്ത സംഗീത സംവിധായകരായ ബേണി-ഇഗ്നേഷ്യസ് സഹോദരന്മാര്ക്ക് പ്രശസ്ത സാഹിത്യകാരന് കെ.എല്‍.മോഹനവര്‍മ സമ്മാനിച്ചു.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നിറസന്ധ്യയില്‍ നിറഞ്ഞ സദസ്സില്‍ ഇതോടനുബന്ധിച്ച് ജസ്റ്റിസ് കെ.സുകുമാരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം തോമസ്ബര്ലി കുരിശുങ്കല്‍ ഉദ്ഘാടനം ചെയ്തു. അവാര്‍ഡുകമ്മറ്റി രക്ഷാധികാരി കവി ചെറിയാന് ആന്‍ഡ്രൂസ് ആമുഖ പ്രസംഗവും കവി ഇ.കെ.പുതുശ്ശേരി, അവാര്‍ഡു ജേതാക്കളെ പരിചയപ്പെടുത്തിക്കൊണ്ട് അനുസ്മരണ പ്രഭാഷണവും നടത്തി. കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ് പെരുമനയും, ചാള്‍സ് അറയ്ക്കലും പ്രസംഗിച്ചു.
സമ്മേളനം ആരംഭിച്ചത് ടി.കെ.രാമകൃഷ്ണന്, പ്രൊഫ.ജെ.ടി.ആമ്പല്ലൂര്‍, പി.ഐ.ശങ്കരനാരായണന്, ചന്തിരൂര്‍ ദിവാകരന്, വേലായുധന് വടവുകോട്, പ്രഫുല്ലന്‍ തൃപ്പൂണിത്തുറ, അയ്മനം രവീന്ദ്രന്, ഡോക്ടര്‍ അഥീന നീരജ്, വൈകുണ്ഠദാസ്, അഡ്വക്കേറ്റ് പഞ്ഞിമല ബാലകൃഷ്ണന്, ശശികരീക്കോട് എന്നിവരുടെ കാവ്യാലാപനത്തോടെയാണ് ചെറിയാന് ആന്‍ഡ്രൂസ് അദ്ധ്യക്ഷതവഹിച്ച കവിസദസ്സ് ജസ്റ്റിസ് കെ.സുകുമാരനാണ് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: