വാഷിംഗ്ടണ്‍: അമേരിക്ക അവകാശപ്പെടുന്നതുപോലെ ലാദന്റെ മൃതദേഹം കടലില്‍ സംസ്ക്കരിച്ചില്ലെന്നും അമേരിക്കയിലേക്ക് കൊണ്ടുപോയെന്നും വിക്കിലീക്സ് സ്ട്രാറ്റ്ഫോറിന്റെ ഇ-മെയിലാണ് വിക്കിലീക്സ് പുറത്തുവിട്ടത്. അബോട്ടാബാദില്‍ കൊല്ലപ്പെട്ട ലാദനെ കടലില്‍ സംസ്ക്കരിച്ചുവെന്നായിരുന്നു യുഎസ് വാദം. എന്നാല്‍ ഇത് ശരിയല്ലെന്നും പരിശോധനയ്ക്ക് വേണ്ടി അമേരിക്കയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും സ്ട്രാറ്റ്ഫോര്‍ വൈസ് പ്രസിഡന്റ് ഫ്രഡ് ബര്ട്ടന് ഇന്റലിജന്സിനയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.
മെരിലാന്റിലുള്ള ആംഡ് ഫോഴ്സസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാത്തോളജിക്ക് ശരീരം കൈമാറുകയായിരുന്നുവെന്ന് ബര്ട്ടന് വിശ്വസിക്കുന്നു. ലാദന്റെ പടങ്ങളും ഡിഎന്‍എ വിരലടയാളം തുടങ്ങിയവയും വേണമെന്ന് ബര്ട്ടന് മറ്റൊരു ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. നാസി നേതാവായ ഐഷ്മാന്‍ പിടിക്കപ്പെട്ട് 1962 ല്‍ ഇസ്രയേല്‍ വിചാരണ നടത്തി വധിക്കുകയായിരുന്നു. സംസ്ക്കരിച്ചശേഷം ചാരം കടലില്‍ വിതറുകയായിരുന്നു. ഇസ്ലാമിക ആചാരപ്രകാരം അറബിക്കടലില്‍ സംസ്ക്കരിച്ചുവെന്നാണ് അമേരിക്ക വ്യക്തമാക്കിയിരുന്നു. സ്ട്രാറ്റ്ഫോറിന്റെ ലക്ഷക്കണക്കിന് ഇ-മെയില്‍ സന്ദേശങ്ങള്‍ വിക്കിലീക്സ് പുറത്തുവിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: