മൂവാറ്റുപുഴ: എറണാകുളത്തുനിന്നും തൊടുപുഴയ്ക്ക് പോവുകയായിരുന്ന മൂവാറ്റുപുഴ ഡിപ്പൊയിലെ ആര് ആര് ഇ 126 കെ എസ് ആര് ടി സി ബസ്സിന് നേരെയാണ് ഇന്നലെ രാത്രി 11.30 മണിയോടെ മൂവാറ്റുപുഴ ബൈപ്പാസ് റോഡില്‍ വച്ച് മാര്‍ക്കറ്റ് ഭാഗത്തു നിന്നും ബൈക്കിലെത്തിയ നാല് പേരോളം വരുന്ന സംഘം കല്ലെറിഞ്ഞത്. കല്ലേറില്‍ ബസ്സിന്റെ ചില്ല് പൊട്ടി ഡ്രൈവറുടെ മുഖത്ത് വീണു. ബസ്സ് നിര്‍ത്തിയതോടെ കല്ലെറിഞ്ഞവര്‍ ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നു. ബസ്സില്‍ ക്ഷേത്ര ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയും ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗവും, നിരവധി ഹിന്ദു സംഘടനകളുടെ നേതൃത്വവുമുള്ള സ്വാമി അയ്യപ്പദാസ് ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി വളരെ വൈകി ആയിരുന്നതിനാല്‍ റോഡിലും കവലയിലും ആളുകള്‍ കുറവായിരുന്നു. അവിടെ നിന്നവര്‍ സംഭവം കണ്ടറിഞ്ഞ് ഓടി എത്തിയതോടെയാണ് സ്വാമി അയ്യപ്പദാസ് ബസ്സിലുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തി ഇദ്ദേഹത്തെ മറ്റൊരു വാഹനത്തില്‍ തൊടുപുഴയിലേക്ക് കൊണ്ടുപോയി. പെരുമ്പാവൂരില്‍ നടന്ന ഗോവധവുമായി ബന്ധപ്പെട്ട് സ്വാമി അയ്യപ്പദാസ് സജീവമായി രംഗത്തുണ്ടായിരുന്നതും മറ്റും ചില സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ ചില ഭീഷണികളുണ്ടായിരുന്നതായും സംഘപരിവാര്‍ നേതൃത്വം പറയുന്നു.
ബസ്സിന് നേരെ നടന്ന ആക്രമണം സ്വാമി അയ്യപ്പദാസിന് നേരെയല്ലെന്നും, മദ്യപിച്ചവര്‍ ആരോ കാണിച്ചതാണെന്നും അയ്യപ്പദാസ് ബസ്സിലുണ്ടായിരുന്നു എന്നത് യാദൃശ്ചികമാണെന്നുമാണ് പൊലീസ് പറയുന്നത്. കെ എസ് ആര് ടി സി പരാതി തന്നാല്‍ കേസെടുക്കുമെന്നും, ആക്രമണം നടത്തിയവരെ അന്വേഷിക്കുന്നുണ്ടെന്നും മൂവാറ്റുപുഴ എസ് ഐ ഷിജു പറഞ്ഞു.
എന്നാല്‍ സ്വാമി അയ്യപ്പദാസിന് പല ഭീഷണികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ യാത്ര നിരീക്ഷിച്ച് നടത്തിയ അക്രമമാണ് ബസ്സിന് നേരെയുള്ള കല്ലേറെന്നാണ് സംഘപരിവാര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദിയും, ക്ഷേത്ര ഏകോപനസമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: