പാറ്റ്ന: തടവുപുള്ളികള്‍ക്കായി ബീഹാറില്‍ ആദ്യത്തെ തുറന്ന ജയില്‍ സാധ്യമാക്കുന്നു. ബക്സര്‍ ജില്ലയില്‍ മെയ് മാസത്തോടെ തുറന്ന ജയില്‍ പ്രവര്ത്തനയോഗ്യമാവും. ഇതുവഴി കുറ്റവാളികള്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം സാധാരണജീവിതം നയിക്കുവാന്‍ കഴിയും. കൂടാതെ അവരുടെ കഴിവുകള്‍ സമൂഹ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയുമെന്ന് ജയിലധികൃതര്‍ അറിയിച്ചു.
തടവുകാലത്ത് നല്ല സ്വഭാവം കാഴ്ചവയ്ക്കുകയും കുറച്ച് വര്‍ഷം മാത്രം ശിക്ഷാ കാലയളവുള്ളവരെയുമാണ് ഇതിലേക്ക് പരിഗണിക്കുകയെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ (ജയില്‍) ആനന്ദ് കിഷോര്‍ പറഞ്ഞു.
ഇപ്പോള്‍ ഭഗല്‍പൂര്‍ സെന്‍ട്രല്‍ ജയില്‍, ഗയ സെന്‍ട്രല്‍ ജയില്‍, മുസാഫര്‍പൂര്‍, പാട്നയിലെ ബേര്‍ തുടങ്ങിയ ജയിലുകളിലുള്ളവരെയായിരിക്കും ഇതിലേക്ക് പരിഗണിക്കുകയെന്ന് ജയിലധികൃതര്‍ അറിയിച്ചു.
42 ഏക്കര്‍ സ്ഥലത്തായിരിക്കും തുറന്ന ജയില്‍. പകല്‍ സമയങ്ങളില്‍ തടവുകാര്‍ക്ക് ചുറ്റി നടക്കാം. രാവിലെയും രാത്രിയും തടവുപുള്ളികളുടെ ഹാജര്‍ പരിശോധിക്കും.
മാര്‍ച്ച് അവസാനത്തോടെ ജയില്നിര്മാണം പൂര്‍ത്തിയാകുമെന്നും തടവുകാര്‍ക്ക് അവരുടെ കുടുംബസമേതം മെയ് മാസം മുതല്‍ താമസിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തടവുകാര്‍ക്ക് ജയിലനകത്തുമാത്രമല്ല മറിച്ച് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ജോലിക്കുപോകാനും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ജയിലിനടുത്തെ ബാങ്കിലോ പോസ്റ്റോഫീസിലോ തങ്ങളുടെ വരുമാനം നിക്ഷേപിക്കുവാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: