സന: ദക്ഷിണ യമനിലെ സൈനിക കേന്ദ്രത്തില്‍ അല്‍-ക്വയ്ദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 61 പേര് മരിച്ചു. സൈനിക താവളത്തിലുണ്ടായിരുന്ന ആയുധങ്ങള്‍ പിടിച്ചെടുത്താണ് ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്.
അബ്യാന് പ്രവശ്യയിലെ സിന്‍ജിബര്‍ നഗരത്തിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 36 സൈനികരും 25 തീവ്രവാദികളും ഉള്‍പ്പെടുന്നതായി സര്‍ക്കാറിന്റെ ഔദ്യേഗിക വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: