ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഹത്ഫ് മിസൈലാണു പരീക്ഷിച്ചത്. 180 കിലോമീറ്ററാണു ദൂരപരിധി. ലക്ഷ്യം ഭേദിക്കാനുള്ള കൃത്യതയാണ് ഈ മിസൈലിന്റെ പ്രത്യേകതയെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു.
പാക് സൈന്യത്തെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണു പുതിയ മിസൈല്‍ പരീക്ഷണം. അതേസമയം പരീക്ഷണം എവിടെ നിന്നാണ് നടത്തിയതെന്ന് വെളിപ്പെടുത്താന്‍ പ്രതിരോധ വൃത്തങ്ങള്‍ തയ്യാറായില്ല.
ഹത്ഫ് പരമ്പരയിലെ തന്നെ മറ്റൊരു ബാലിസ്റ്റിക് മിസൈലായ നസ്ര് പാക്കിസ്ഥാന് ഏപ്രിലില്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
600 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹത്ഫ് 7 ക്രൂയിസ് മിസൈലും പാക്കിസ്ഥാന് നേരത്തെ പരീക്ഷിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: