കാരക്കസ്: താന്‍ സുഖം പ്രാപിച്ചുവരുന്നതായി വെനസ്വെലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. ക്യൂബയില്‍ അര്‍ബുദ ശസ്ത്രക്രിയയ്ക്കുശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. താന്‍ ഉടന്‍ തിരിച്ചെത്തുമെന്ന് സര്‍ക്കാരിനേയും സംസ്ഥാനങ്ങളേയും സോഷ്യല്‍ നെറ്റ്വര്‍ക്കിലൂടെ അദ്ദേഹം അറിയിച്ചു.
അതേസമയം, വൈസ്പ്രസിഡന്റ് ഏലിയാസ് ജുവ ഷാവേസിന് ആശംസകള്‍ നേര്‍ന്നു. 57 കാരനായ ഷാവേസ് രണ്ടാം തവണയാണ് ശസ്ത്രക്രിയയ്ക്കായി ക്യൂബയിലെത്തിയത്. കഴിഞ്ഞവര്‍ഷം ശസ്ത്രക്രിയയ്ക്കും നാലുതവണ കീമോതെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി താന്‍ മടങ്ങിവരുമെന്ന് ചികിത്സക്കായി പോകുന്നതിന് മുമ്പ് ഷാവേസ് തന്റെ അനുയായികളോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: