ഷിക്കാഗോ: അമേരിക്കയിലെ തീരദേശ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശം. 37 പേരെ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇന്ത്യാന, കെന്റക്കി, ഒഹായോ, അലബാമ എന്നീ സംസ്ഥാനങ്ങളിലാണ് ചുഴലിക്കറ്റ് നാശം വിധച്ചത്. ഇതില്‍ ഇന്‍ഡ്യാന സംസ്ഥാനത്താണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. ഇവിടെ മാത്രം 14 ഓളം പേര് മരിച്ചു.
വെള്ളിയാഴ്ചയാണ് കൊടുങ്കാറ്റ് വീശിത്തുടങ്ങിയത്. വാര്‍ത്താവിനിമയ ബന്ധങ്ങളും വൈദ്യുത ബന്ധങ്ങളും വിച്ഛേതിക്കപ്പെട്ടിരിക്കുകയാണ്. വിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ ജഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാന്‍സസ്, മിസൂറി, ടെന്നീസി, ഇല്ലിനോയി എന്നീ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റില്‍ 13 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: