കൊച്ചി: അശരണരെ സേവിക്കുന്നതിന്റെ പുണ്യം കര്മ്മപഥത്തിലെത്തിച്ചുകൊണ്ടുള്ള സുകൃതം ഭാഗവതയജ്ഞത്തിന് നാളെ തുടക്കം. ആധ്യാത്മികതക്കൊപ്പം തന്നെ ആലംബഹീനരുടെയും പാവങ്ങളുടെയും കണ്ണീരൊപ്പണമെന്ന ലക്ഷ്യത്തോടെയാണ് സ്വാമി ഉദിത്ചൈതന്യ നയിക്കുന്ന സുകൃതം ഭാഗവതയജ്ഞമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ മുതല്‍ 11 വരെ കടവന്ത്ര വിനായക ഹാളിലാണ് യജ്ഞം. ഇതോടൊപ്പം ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ചികിത്സാസഹായവും രണ്ട് നിര്‍ദ്ധന പെണ്‍കുട്ടികളുടെ വിവാഹവും നടത്തിക്കൊടുക്കും.
നാളെ രാവിലെ 6ന് ഗണപതിഹോമം, തുടര്‍ന്ന് സമ്പൂര്‍ണ്ണ നാരായണീയ പാരായണം, വൈകുന്നേരം മൂന്നിന് എളംകുളം നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നും ചൈതന്യഘോഷയാത്ര. നാലിന് യജ്ഞം മാതാ അമൃതാനന്ദമയിമഠം അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യും. ടി.എന്‍. നായര്‍ അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജി കെ.ടി. ശങ്കരന് മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ടോണി ചമ്മണി, ഡോ. പി.വി. ഗംഗാധരന്, ഹൈബി ഈഡന് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്, കൗണ്‍സിലര്‍ സോജന് ആന്റണി, ബ്രാഹ്മണസമൂഹം പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍, എന്‍എസ്എസ് ബോര്‍ഡംഗം എം. ഗോവിന്ദന്‍കുട്ടി, എസ്എന്‍ഡിപി കണയന്നൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് മഹാരാജ ശിവാനന്ദന്, അഡ്വ. മാങ്ങോട് രാമകൃഷ്ണന്, ഡോ. സി.പി. താര എന്നിവര്‍ പ്രസംഗിക്കും. 6ന് മഹാത്മ്യപാരായണം പ്രഭാഷണം. തുടര്‍ന്ന് എല്ലാ ദിവസവും രാവിലെ 5.30ന് വിഷ്ണുസഹസ്രനാമം, 6ന് ഭാഗവത പാരായണം, 9.15ന് പ്രഭാഷണം, 6.15ന് ഭജന.
ഏഴിന് രാവിലെ 12ന് ക്യാന്‍സര്‍രോഗികളായ കുട്ടികള്‍ക്കുള്ള ചികിത്സാസഹായവിതരണം. 9ന് രാവിലെ 12ന് നിര്‍ദ്ധനരായ രണ്ട് പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കല്, 10ന് ഉച്ചക്ക് 12ന് മഹദ്വ്യക്തിയെ ആദരിക്കല്‍, വൈകിട്ട് 6.15ന് കഥകളി, കലാമണ്ഡലം പത്മനാഭനെ ആദരിക്കല്‍, 11ന് ഉച്ചക്ക് 12ന് സമര്‍പ്പണസഭ, ഗുരുദക്ഷിണ, പ്രസാദഊട്ട്, സംഗീതാരാധന എന്നിവയാണ് പരിപാടികള്‍.
വാര്‍ത്താസമ്മേളനത്തില്‍ ടി.എന്‍. നായര്‍, പ്രസിഡന്റ് സരള വിജയന്, സെക്രട്ടറി സി.പി. താര, അതികായന്, സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: