ബെര്‍ലിന്‍: ജര്‍മനിയിലെ ഒഫെന്ബക് ജില്ലയില്‍ ചെറുവുമാനം തകര്‍ന്ന് വീണ് മൂന്നു പേര് കൊല്ലപ്പെട്ടു. ഈഗില്ബക് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ച വിമാനം റണ്‍വേയ്ക്കു സമീപം തകര്‍ന്ന് വീഴുകയായിരുന്നു. ഓസ്ട്രേലിയന്‍ നഗരമായ ലിനസില് നിന്നും പുറപ്പെട്ട വിമാനമാണ് തകര്‍ന്ന് വീണത്. നാലു യാത്രക്കരുള്‍പ്പെടെ ആറ് പേര് വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.
സിംഗിള്‍ എഞ്ചിന് വിമാനമായ സെസ്ന വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അപകട കാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: