വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ മത്സരിക്കുന്ന മുന്‍ മസാച്യുസെറ്റ്സ് ഗവര്‍ണര്‍ മിറ്റ് റോമ്നിക്ക് അരിസോണ, മിഷിഗണ്‍ പ്രൈമറികളിലും വിജയം. സെനറ്റര്‍ റിക് സാന്റോറത്തെയാണ് കടുത്ത മത്സരത്തിനൊടുവില്‍ റോമ്നി പരാജയപ്പെടുത്തിയത്.
മാര്‍ച്ച് ആറിന് പത്ത് സംസ്ഥാനങ്ങളില്‍ പ്രൈമറികള്‍ നടക്കുന്നുണ്ട്. അവയില്‍ വിജയം നേടാനായാല്‍ റോമ്നിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കും. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ വീണ്ടും മത്സരിക്കുന്ന ബരാക് ഒബാമയുടെ എതിരാളിയെ നിശ്ചയിക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറി, കോക്കസ് എന്നീ പേരുകളില്‍ പ്രാഥമിക തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത്.
ന്യൂ ഹാമ്പ്ഷെയര്‍, ഫ്ലോറിഡ, നെവാഡ, മെയ്നെ, മിഷിഗന്‍, അരിസോണ എന്നീ ആറ് സ്റ്റേറ്റുകളിലെ തെരഞ്ഞെടുപ്പിലും റോമ്നി വിജയിച്ചിരുന്നു. യഥാര്‍ത്ഥ നേതൃത്വം രാജ്യത്ത് വന്ന സമയമാണ് ഇതെന്ന് താന്‍ വിശ്വസിക്കുന്നതായും റോമ്നി പറഞ്ഞു. രാജ്യത്തെ സാമ്പത്തിക മേഖലയെ ശരിയായ പാതയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ടിടത്തും റോമ്നി വിജയിച്ചതായി അമേരിക്കയിലെ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: