കാരക്കാസ്: ചിലിയില്‍ അര്‍ബുദ ശസ്ത്രക്രിയയ്ക്കു വിധേയനായ കൊളംബിയന്‍ പ്രസിഡന്റ് ഹ്യൂഗൊ ഷാവേസിന്റെ ആരോഗ്യനില തൃപ്തികരം. വൈസ് പ്രസിഡന്റ് ഏലിയാസ് ജൗവ കൊളംബിയന്‍ പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. 57 കാരനായ ഷാവേസ് രണ്ടാം തവണയാണ് അര്‍ബുദ ചികിത്സക്കു ചിലിയിലെത്തിത്. ഷാവേസിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജൗവ പറഞ്ഞു. അര്‍ബുദബാധ പൂര്‍ണമായും നീക്കം ചെയ്തുവെന്നും മറ്റുഭാഗങ്ങളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പ്രസിഡന്റ് എന്നു തിരിച്ചുവരുമെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പ് ഷാവേസ് പൂര്‍ണ ആരോഗ്യവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ ചികിത്സക്കായി കഴിഞ്ഞ ഞായറാഴ്ചയാണ് ഷാവേസ് ചിലിയിലേക്ക് പോയത്. ഇത് മരിക്കാനുള്ള സമയമല്ലെന്നും ജീവിക്കുവാനുള്ള സമയമാണെന്നും ഒക്ടോബറില്‍ നടക്കുന്ന വലിയ വിജയത്തെ എതിര്‍ക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നും ആ യുദ്ധത്തെ നേരിടാന്‍ എത്രയും പെട്ടെന്ന് താന്‍ മടങ്ങിവരുമെന്നും ഷാവേസ് അനുയായികളോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: