ഡമാസ്ക്കസ്: പുതിയ ഭരണഘടന നടപ്പില്‍വരുത്തുന്നതിന് വേണ്ടി സിറിയയില്‍ ഞായറാഴ്ച ഹിതപരിശോധന. ഹോംസ് നഗരത്തില്‍ നാലാഴ്ചയായി തുടരുന്ന ആക്രമണങ്ങള്‍ക്കിടയിലാണ് ഈ തീരുമാനം. പുതിയ ഭരണഘടന അംഗീകരിക്കപ്പെടുകയാണെങ്കില്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ തീരുമാനം.എന്നാല്‍ പതിനൊന്ന് മാസമായി സര്‍ക്കാരിനെതിരെ സമരം നടത്തുന്ന പ്രതിപക്ഷകക്ഷികളുടെ ആരോപണം സമരം പരാജയപ്പെടുത്താനുള്ള ഭരണപക്ഷമായ ബാത്ത് പാര്‍ട്ടിയുടെ നാടകം മാത്രമാണ് ഇതെന്നാണ്.ജനാധിപത്യത്തിലേക്ക് കടക്കാന്‍ ചരിത്രപരമായ ചുവടുവെപ്പിന് ഒരുങ്ങുകയാണ് സിറിയ. നാല് ആഴ്ചയായി ഹോ നഗരത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എഴുപത്തിരണ്ടായി.
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ വളരെ കുറഞ്ഞ പ്രചാരണം മാത്രമാണ് നല്‍കിയത്. പ്രകടനമോ വന്‍ പ്രചാരണങ്ങളോ നടക്കുന്നില്ല. ഹിതപരിശോധന സിറിയന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും. അഞ്ച് ദശാബ്ദക്കാലമായി സിറിയ ഭരിക്കുന്ന ബാത്ത് പാര്‍ട്ടിയുടെ ഏകാധിപത്യത്തിന് ഇതോടെ തിരശീല വീഴുമെന്നാണ് വിദഗ്ധ അഭിപ്രായം. പ്രസിഡന്റിനെ ജനങ്ങള്‍ക്ക് നേരിട്ട് തെരഞ്ഞെടുക്കാവുന്നതാണ്. സ്വതന്ത്രവും സുഗമവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഒരു സുപ്രീം കോണ്‍സ്റ്റിറ്റിയൂഷന്‍ കോര്‍ട്ട് ഉണ്ടായിരിക്കും.
എന്നാല്‍ ഇതൊന്നും തന്നെ വിമര്‍ശകരെ തൃപ്തിപ്പെടുത്തിയിട്ടില്ല. പുതിയ ഭരണഘടന പ്രകാരം പ്രസിഡന്റിന് ഏഴുവര്‍ഷം വീതം രണ്ടുതവണയായി പതിനാല് വര്‍ഷം അധികാരത്തില്‍ തുടരാം. ഇതുപ്രകാരം അസദിന് പതിനാല് വര്‍ഷം കൂടി അധികാരത്തില്‍ തുടരാനുള്ള അവസരമുണ്ടാകുമെന്നും പ്രതിപക്ഷകക്ഷികള്‍ കുറ്റപ്പെടുത്തി. പുതിയ ഭരണഘടന നിയമസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നില്ല. ഇസ്ലാമിക നിയമങ്ങളാണ് നിയമവ്യവസ്ഥയെ നിയന്ത്രിക്കുക. അസദിന്റെ കുടുംബവാഴ്ചക്ക് എതിരെ നാല്പത്വര്ഷമായി ശബ്ദമുയര്‍ത്തുന്ന വിഭാഗം ഹിതപരിശോധന ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു. തങ്ങളുടെ പ്രതിഷേധം പോളിംഗ് സെന്ററുകള്‍ക്ക് മുന്നിലാക്കുമെന്നും ഭരണഘടന കത്തിക്കുമെന്നും പ്രക്ഷോഭകാരികള്‍ പറഞ്ഞു.
ഹിതപരിശോധന എങ്ങനെ നടന്നാലും സിറിയന്‍ ജനത ഒട്ടേറെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരും. പ്രാദേശിക ഉപരോധവും സാമ്പത്തിക ുറ്റപ്പെടുത്തലും ഇതില്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: