ബ്രസീലിയ: അന്റാര്‍ട്ടിക്കയിലെ ബ്രസീല്‍ റിസേര്‍ച്ച് സ്റ്റേഷനിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു നാവിക സേനാംഗങ്ങള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അന്റാര്‍ട്ടിക് മുനമ്പിലെ കമാന്ണ്ടാന്റ് ഫെറാസ് ബേസ് സ്റ്റേഷനിലാണ് അപകടമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്നാണ് അഗ്നിബാധയുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.
കമാന്ണ്ടാന്റ് ഫെറാസ് താവളം പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെത്തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ശാസ്ത്രജ്ഞരെ ചിലിയിലെ പൂന്തോ അരീനസിലേക്കു മാറ്റിയതായി പ്രതിരോധ മന്ത്രി സെല്‍സൊ അമോറിം പറഞ്ഞു. തുടര്‍ന്ന് ഇവരെ ബ്രസീലില്‍ എത്തിക്കും. എനര്‍ജി ജനറേറ്റര്‍ സൂക്ഷിച്ചിരിക്കുന്ന മെഷീന് റൂമില്‍ നിന്നുമാണു തീപിടിത്തം ഉണ്ടായത്.
സംഭവം നടക്കുമ്പോള്‍ സ്റ്റേഷനില്‍ 59 പേരുണ്ടായിരുന്നു. കോടികളുടെ നാശനഷ്ടം കണക്കാക്കുന്നു. തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 1984 ല്‍ കിങ് ജോര്‍ജ് ഐലന്റിലാണു സ്റ്റേഷന് നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: