കാസര്‍കോട് : ഡിജിപി ജേക്കബ്ബ് പുന്നൂസ് കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും മിന്നല്‍ സന്ദര്‍ശനം നടത്തി. നേരത്തെ അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി രാത്രിയോടെ മടങ്ങി. തളിപ്പറമ്പിലെ അക്രമബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിച്ച ശേഷമാണ് ജില്ലിയിലെത്തിയത്. കാഞ്ഞങ്ങാട് പൊലീസ് സബ്ഡിവിഷന്‍ പരിധിയിലെ ഹൊസ്ദുര്‍ഗ് കടപ്പുറം, മാനാപ്പീസ്, ആറങ്ങാടി, മുറിയനാവി പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ജില്ലാ പൊലീസ് ചീഫ് എസ്.സുരേന്ദ്രന്‍, എ.എസ്.പി.മഞ്ചുനാഥ, സി.ഐ കെ.വി.വേണുഗോപാല്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പിന്നീട് കാസര്‍കോട്ടെത്തിയ ഡിജിപി അടുത്തിടെ അനിഷ്ട സംഭവങ്ങള്‍ നടന്ന മീപ്പുഗുരിയിലെ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം സന്ദര്‍ശിച്ചു. അനിഷ്ട സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയ അദ്ദേഹം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കീഴൂദ്യോഗസ്ഥന്‍മാരോട് നിര്‍ദ്ദേശിച്ചു. അക്രമവും കത്തിക്കുത്തും ഉണ്ടായ ചൂരി, ബട്ടംപാറ, നെല്ലിക്കുന്ന്, ഫോര്‍ട്ട് റോഡ് എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. ആസൂത്രിതമായ അക്രമങ്ങളാണ് കാസര്‍കോട്ടും പരിസരങ്ങളിലും ഉണ്ടായതെന്നും അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി. ഡിജിപിയുടെ നിര്‍ദ്ദേശത്തിണ്റ്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും അടുത്ത ദിവസങ്ങളില്‍ കനത്ത പൊലീസ് റെയ്ഡ് ഉണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: