ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളോടൊപ്പം കേരളത്തിലും പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. യുപിയില്‍ സല്മാന് ഖുര്‍ഷിദും ബേനിപ്രസാദ് വര്‍മ്മയും രാഹുല്‍ഗാന്ധിയും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വിവാദമായപ്പോള്‍ ചട്ടലംഘനാധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്നും എടുത്തുമാറ്റാനുള്ള കേന്ദ്രനീക്കം തീക്ഷ്ണമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ യുപിയില്‍ കോണ്‍ഗ്രസ് ജയിച്ചില്ലെങ്കില്‍ അവിടെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന്റെ പ്രകോപനപരമായ പ്രസ്താവന വീണ്ടും വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു. ഇത് ജനായത്തഭരണവിരുദ്ധവും വോട്ടര്‍മാര്‍ക്ക് ഭീഷണിയുമാണ് എന്നും ബിജെപി നേതാവ് ഉമാഭാരതി പ്രതികരിച്ചുകഴിഞ്ഞു.
കേരളത്തിലും തെരഞ്ഞെടുപ്പ് ചട്ടലംഘനം ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത് മന്ത്രി ആര്യാടന് മുഹമ്മദിന്റെ പ്രസ്താവനയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ അനൂപ് ജേക്കബ് മറ്റൊരു ടി.എം. ജേക്കബ് ആകുമെന്നും അദ്ദേഹത്തിന് മന്ത്രിപദവും ടി.എം.ജേക്കബ് കൈകാര്യം ചെയ്തിരുന്ന വകുപ്പും നല്‍കുമെന്ന ആര്യാടന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവും സിപിഎം സെക്രട്ടറിയും പ്രതിഷേധം പ്രകടിപ്പിച്ചു. മന്ത്രിപദം കാണിച്ച് വോട്ടര്‍മാരെ പ്രലോഭിപ്പിക്കുവാനാണ് ആര്യാടന് ലക്ഷ്യമിടുന്നത് എന്നാണ് ഇടതുപക്ഷ ആരോപണം. അനൂപ് ജേക്കബ് മന്ത്രിയാകുന്നത് ജേക്കബ്വിഭാഗത്തിനുള്ള മന്ത്രിസ്ഥാന ലഭ്യത മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്ര്യാപിച്ചു. സിപിഎം മതകാര്‍ഡ് ഇറക്കിയാണ് പിറവത്ത് പ്രചാരണം നടത്തുന്നതെന്നും പിണറായി വിജയന്പോലും ഞായറാഴ്ച വോട്ടിംഗ് ദിനമാക്കരുതെന്ന് പറഞ്ഞത് മതപ്രീണനമാണെന്നും ആരോപിക്കപ്പെടുന്നു. പിറവത്തെ തെരഞ്ഞെടുപ്പ് സങ്കീര്‍ണമാക്കി സഭാതര്‍ക്കവും മതകാര്ഡും വര്‍ഗീയപ്രീണനവും എല്ലാം വരുമ്പോള്‍ പിറവം കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: