പെഷവാര്‍: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഒരു പോലീസ് സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഗ്രനേഡുകളും പുകബോംബുകളും ഉപയോഗിച്ചാണ് പോലീസ് സ്റ്റേഷനില്‍ ആക്രമണം നടത്തിയത്. പെഷവാറിലെ നഗരഹൃദയത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാനിലെ ഗോത്രമേഖലയോട് ഏറ്റവും അടുത്ത പ്രദേശമാണ് പെഷവാര്‍. ഇവിടെ നടത്തുന്ന എല്ലാ ആക്രമണങ്ങളുടേയും ഉത്തരവാദിത്തം അല്‍ഖ്വയ്ദയും താലിബാന് സംഘടനകളുമാണ് ഏറ്റെടുക്കാറുള്ളത്. എന്നാല്‍ നഗരഹൃദയത്തിലെ ഒരു പോലീസ് സ്റ്റേഷന് നേര്‍ക്ക് നടത്തിയ ഇത്തരത്തിലുള്ള ആക്രമണം തികച്ചും അസാധാരണമാണ്. വ്യാഴാഴ്ച പെഷവാറിലെ ബസ് ടെര്‍മിനലിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: