ന്യുയോര്‍ക്ക്: അടിമപ്പണി ചെയ്യിച്ചുവെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയ്ക്കെതിരെ ഇന്ത്യാക്കാരായ വേലക്കാരി നല്കിയ പരാതിയില്‍ 15 ലക്ഷം ഡോളര്‍ (ഏകദേശം 7.25 കോടി രൂപ) നഷ്ടപരിഹാരം നല്കാന് യു.എസ് കോടതി വിധിച്ചു.
അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രസ് കൗണ്‍സിലറായി സേവനമനുഷ്ഠിച്ചിരുന്ന നീന മല്‍ഹോത്രയും ഭര്‍ത്താവ് ജോഗേഷ് മല്‍ഹോത്രയുമാണ് തുക നല്‍കേണ്ടത്. ഇവരുടെ വേലക്കാരിയായിരുന്ന ശാന്തിയാണ് പരാതിക്കാരി.
തനിക്ക് ഭക്ഷണമൊന്നും തരാതെ അമിതമായി ജോലി ചെയ്യിച്ചുവെന്നും തടവിലിടുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: