നൈജീരിയ: വടക്ക്-കിഴക്കന്‍ നൈജീരിയയിലെ ഒരു മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. ബൊക്കൊഹറാം എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ വര്‍ഷം രാജ്യത്തുടനീളം നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 303 ആണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെയ്ഡുഗുരിയിലെ ബാഗാ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. ബൊക്കൊഹറാം സംഘടനയില്‍പ്പെട്ട തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് മാര്‍ക്കറ്റിലുണ്ടായ മത്സ്യവ്യാപാരികള്‍ പിന്നീട് പറഞ്ഞു. ഒരുകൂട്ടം ചെറുപ്പക്കാരാണ് മാര്‍ക്കറ്റിനുള്ളിലേക്ക് വന്ന് ആക്രമണം നടത്തിയതെന്നും പിന്നീട് വന്ന സൈനിക ഉദ്യോഗസ്ഥര്‍ അക്രമികളുമായി സംഘട്ടനം നടത്തിയെന്നും ഒരു സൈനികവക്താവ് വ്യക്തമാക്കി.
ആക്രമണത്തില്‍ എട്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആക്രമണത്തിനിടയില്‍ 14 വ്യാപാരികളാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്ത് ശരിയത്ത് നിയമം നടപ്പിലാകുന്നതില്‍ കേന്ദ്രഭരണകൂടം വളരെ മോശമാണെന്നും ഇതേത്തുടര്‍ന്ന് ബൊക്കൊ ഹറാം ആക്രമണ പ്രചാരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രതികരിക്കുകയാണ്. ക്രിസ്ത്യന്‍ മതവിഭാഗവും മുസ്ലീം ജനതയും കൂടുതലുള്ള നൈജീരിയയില്‍ വടക്കന്‍ പ്രദേശങ്ങളില്‍ മുസ്ലീങ്ങളാണ് ഭൂരിപക്ഷവും. ക്രിസ്ത്യന്‍ മതവിഭാഗത്തെ ലക്ഷ്യംവച്ചുകൊണ്ടാണ് ഏറിയ ആക്രമണങ്ങളും നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: