തൃപ്പൂണിത്തുറ: ബാലഗോകുലം തൃപ്പൂണിത്തുറ താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ വിശ്വമാതൃഭാഷാദിനാചരണം നടത്തി. തൃപ്പൂണിത്തുറയിലെ വിവിധ വിദ്യാലയങ്ങളില്‍ ബാലഗോകുലാംഗങ്ങള്‍ മാതൃഭാഷാഭിമാന പ്രഖ്യാപന സമ്മേളനം പ്രചരിപ്പിച്ചു.
പുത്തന്‍കുരിശ് പരമഭട്ടാര കേന്ദ്രീയ വിദ്യാലയം, മുളന്തുരുത്തി നിര്‍മ്മല ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് എന്നിവിടങ്ങളില്‍ മാതൃഭാഷാബോധനത്തിന്റെ പ്രസക്തിയും പ്രാധാന്യവുമെന്ന വിഷയത്തില്‍ പ്രബന്ധാവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു. ബാലഗോകുലം ജില്ലാ സഹകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍ വിഷയാവതരണം നടത്തി. മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം ഒന്നാം ഭാഷാ പ്രഖ്യാപനം അടുത്ത അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങളില്‍ പ്രാവര്ത്തികമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന നിവേദനത്തില്‍ തൃപ്പൂണിത്തുറയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഒപ്പുവച്ചു.
തൃപ്പൂണിത്തുറ, മരട്, തിരുവാങ്കുളം നഗരങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ഗോകുലാംഗങ്ങളായ അന്‍പത് മാതൃഭാഷാമിത്രങ്ങള് ഒപ്പ് ശേഖരണത്തിന് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: