തിരുപ്പുര്‍: തിരുപ്പുരില്‍ ആലുക്കാസ് ജ്വല്ലറിയില്‍ വന്‍ മോഷണം. 40 കിലോ സ്വര്‍ണം മോഷണം പോയി. ജ്വല്ലറിയുടെ പുറകിലുളള ഭിത്തി തുരന്നാണു മോഷണം നടന്നിരിക്കുന്നത്. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്.
ഇന്നലെ രാത്രിയാണു മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. രണ്ടു മാസം മുമ്പു സമാനമായ രീതിയില്‍ തിരുപ്പുരിലെ മറ്റൊരു ജ്വല്ലറിയിലും മോഷണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: