കാലടി: കേരള വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സിലിന്റെ കാര്‍ഷിക വിപണന കേന്ദ്രം ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ വിവിധ പദ്ധതികള്‍ കാലടിയില്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന് പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, ആത്മ, മൈക്രോ ഇറിഗേഷന്‍ എന്നീ പദ്ധതികളുടെ വിജ്ഞാന വ്യാപന പരിപാടിയുടെ ഭാഗമായി ജാതികൃഷിയെക്കുറിച്ച് കാലടിയില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജാതിക്ക വ്യവസായത്തിന്റെ വളര്‍ച്ച മുന്നില്‍കണ്ട് വിളയുടെ ഉല്്പാദനവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് ഗവേഷണകേന്ദ്രം ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതി കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ മരുന്ന് അടിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യും. ജാതികര്‍ഷകരെ സഹായിക്കുന്നതിന് അടുത്ത മാര്‍ച്ചിനുമുമ്പ് വിപുലമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്കലില്‍ സംഭരണ വിപണന കേന്ദ്രം ആരംഭിക്കും. ആധുനികമായി ശീതീകരിച്ച ഗോഡൗണ്‍ ഉള്‍പ്പെടെയുള്ള സംവിധാനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നാല് കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. 14 ജില്ലകളിലും 15 രൂപ നിരക്കില്‍ നെല്ല് സംഭരിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും സംസ്ഥാനത്ത് കൂടുതല്‍ മരച്ചീനി സംഭരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അഡ്വ.ജോസ് തെറ്റയില്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി. ധനപാലന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ആര്. വിശ്വംഭരന്, കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ബി. സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആശാദേവി വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു. ജാതി കര്‍ഷകനായ മാണിക്കമംഗലം നെട്ടിനംപിള്ളി സ്വദേശി വറീത് ഔസേപ്പിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ചുവന്ന ജാതിപത്രികൊണ്ടുള്ള മാല അവാര്‍ഡ് ജേതാവ് മന്ത്രിയെ അണിയിച്ചത് ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: