മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ വാഹനത്തില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന സംഘത്തിലെ രണ്ട് പേര് പിടിയില്‍. മുളന്തുരുത്തി കാരിക്കോട് കീച്ചംപിള്ളില് ജിജു(34) കൂട്ടാളി സുല്‍ത്താന്‍ബത്തേരി അമ്പലവയല്‍ മലേകക്കുടിയില് സനില്‍(35) എന്നിവരെയാണ് മൂവാറ്റപുഴ സി ഐ ഫെയ്മസ് വര്‍ഗ്ഗീസ്, എസ് ഐ പി. എസ്. ഷിജു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ടാറ്റാ എയ്സ് വാഹനവുമായി പകല്‍ സമയങ്ങളില്‍ നിര്‍മ്മാണം നടക്കുന്ന സൈറ്റുകള്‍ കണ്ട് വച്ചശേഷം രാത്രി സംഘാംഗങ്ങളെയും കൂട്ടി പോയി മോഷണം നടത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മുളന്തുരുത്തി, നടക്കാവ്, കുണ്ടന്നൂര്‍, പാലാ, ഈരാറ്റുപേട്ട, പിറവം, ആമ്പല്ലൂര്‍, കൂത്താട്ടുകുളം ഭാഗങ്ങളിലാണ് ഇവര്‍ മോഷണം നടത്തിവന്നിരുന്നത്. വാഗമണ്‍ ഡി സി കോളേജിലെ മോഷണവും, കൂത്താട്ടുകുളം അഭിലാഷിന്റെ വീട്ടിലെ മോഷണവും, മൂവാറ്റുപുഴ ഐസക്ക് തീയേറ്ററിനു മുമ്പില്‍ റോഡ് പണിക്കായി സൂക്ഷിച്ചിരുന്ന ഇരുമ്പുഷീറ്റു മോഷണവും ഇവരാണ് നടത്തിയത്. ഇവരുടെ സംഘത്തിലെ സൂരജ്, രതീഷ് എന്നിവരെ മൂവാറ്റുപുഴ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജയിലിലാണ്. മുളന്തുരുത്തി സ്വദേശിയായ ജിജുവിനെയും സനിലിനെയും അരൂരില്‍ നിന്നാണ് ബുധനാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന ടാറ്റാ എയ്സ് വാഹനം ജിജുവിന്റെ ഭാര്യയുടെതാണ്. ഇതും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. എ എസ് ഐമാരായ അയ്യപ്പന്, വിശ്വനാഥന് നായര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, ഷിബു ജോസ്, ഹരിപ്രസാദ് എന്നിവരും അന്വോഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: