ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ സൈന്യം 17 തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലുകളില്‍ മൂന്നു സൈനികരും മൂന്നു സര്‍ക്കാര്‍ അനുകൂല ഗോത്രവര്‍ഗക്കാരും കൊല്ലപ്പെട്ടു. അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്ന വടക്കുകിഴക്കന്‍ ഗോത്രമേഖലയിലാണ് ഏറ്റുമുട്ടലുകള്‍ നടന്നത്.
മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ തീവ്രവാദികള്‍ സൈന്യത്തിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചാക്രമണത്തില്‍ ഹെലികോപ്റ്ററുകളും പങ്കെടുത്തുവെന്നു റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: