അങ്കമാലി: അങ്കമാലി കെഎസ്ആര്‍ടിസി സബ്ബ് ഡിപ്പോ പ്രവര്‍ത്തനം ആലുവയില്‍ നിന്ന് ഉടന്‍ തന്നെ അങ്കമാലിയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് അങ്കമാലി നഗരസഭാ മുന്‍ ചെയര്മാന് ടി.ഡി. ഡേവിഡ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ കെഎസ്ആര്‍ടിസി സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലംക്സ് ആണ് അങ്കമാലിയിലുള്ളത്. ഒരുവര്‍ഷം മുന്‍പ് ഇടത് സര്‍ക്കാരിന്റെ കാലത്താണ് ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചത്.
അന്നത്തെ ഗതാഗത മന്ത്രി അഡ്വ. ജോസ് തെറ്റയിലായിരുന്നു. ഉദ്ഘാടനം നടന്ന കാലഘട്ടത്തില്‍ ഒരു മാസത്തിനുള്ളില്‍ അങ്കമാലി സബ്ബ് ഡിപ്പോ പ്രവര്‍ത്തനം ആലുവയില്‍ നിന്നും അങ്കമാലിയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. ഇപ്പോള്‍ നിലവില്‍ 66 ഷെഡ്യൂളുകള്‍ അങ്കമാലിയില്‍ നടത്തുന്നുണ്ട്. കൂടാതെ 57 ഓര്‍ഡിനറി ബസ്സുകളും 10 ഓളം ജനറോം ബസ്സുകളും സര്‍വ്വീസ് നടത്തുന്നു. എടിഒ, അസിസ്റ്റന്റ് എടിഒ, സ്റ്റേഷന് മാസ്റ്റര്‍ തുടങ്ങി ഓഫീസ് സ്റ്റാഫ് തന്നെ 30 ഓളം പേര് ഇവിടെ ജീവനക്കാരായുണ്ട്. മെക്കാനിക്കല്‍ ജോലിക്കാര്‍ 10 പേരോളം ഉണ്ട്. കൂടാതെ കണ്ടക്ടറും ഡ്രൈവറുമായി 150 ഓളം പേര് വേറെയും വരും. ഓഫീസിനും ഗ്യാരേജിനുമായി 3 നിലകെട്ടിടം ഇവിടെ പണി പൂര്‍ത്തിയാക്കിയിട്ടും പ്രവര്‍ത്തനം ആലുവയില്‍ തുടരുന്നത് ജോലിക്കാര്‍ക്ക് ബാധ്യതയാവുകയാണ്. ശമ്പളം ഉള്‍പ്പെടെ എല്ലാകാര്യങ്ങള്‍ക്കും ആലുവയെ ആശ്രയിക്കേണ്ട ഗതികേടാണ്. ജില്ലയിലെ പ്രധാന ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റായ ആലുവയിലെ കെട്ടിടം പണിതിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. ആലുവയിലെ വണ്ടികള്‍ തന്നെ സര്‍വ്വീസ് നടത്തുവാന്‍ പറ്റാത്ത അവസ്ഥയാണ് ആലുവ സ്റ്റാന്‍ഡിനുള്ളത്. സ്ഥിതി ഇതായിരിക്കെ അങ്കമാലിയിലെ സര്‍വ്വീസും അനുബന്ധജോലിക്കാരും അങ്ങോട്ട് മാറ്റിയതോടെ അവിടെ ജോലിക്കാര്‍ ആകെ അസ്വസ്ഥരായിരിക്കുകയാണ്. കാന്റീന് സൗകര്യത്തിന്റെ പരിമിതി, മൂത്രപ്പുര, വിശ്രമമുറി, എന്നിവ ഉള്‍പ്പെടെ ജോലിക്കാര്‍ക്കും യാത്രക്കാര്‍ക്കും യാതൊരു സൗകര്യവും ആവശ്യത്തിനില്ലാത്ത ആലുവയെ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ജനങ്ങളുടെ സൗകര്യത്തിനായി അങ്കമാലി സബ്ഡിപ്പോ പ്രവര്‍ത്തനം ഉടനെ തന്നെ അങ്കമാലിയിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്ന് മുന്‍ നഗരസഭ ചെയര്മാന് ടി.ഡി. ഡേവിസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: