ന്യൂദല്‍ഹി: ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച ഇസ്രയേലി കാര്‍ബോംബ് സ്ഫോടനത്തിലെ പങ്ക് അംഗീകരിക്കാനോ നിഷേധിക്കാനോ ഇറാന് തയ്യാറല്ല. യഥാര്‍ത്ഥസ്ഥിതി ഇന്ത്യതന്നെ പരിശോധിക്കട്ടെയെന്ന് നിലപാടിലാണ് ഇറാന്. കാര്‍ബോംബ് സ്ഫോടനത്തിനുപിന്നില്‍ തങ്ങളാണെന്ന ഇസ്രയേലിന്റെ ആരോപണത്തെ നിഷേധിക്കാനോ അംഗീകരിക്കാനോ തയ്യാറല്ലെന്ന് ഇന്ത്യയിലെ ഇറാന് അംബാസഡര്‍ മെഹ്ദി നബിസാദെ വാര്‍ത്താലേഖകരോടു പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വസതിക്കുസമീപം തിങ്കളാഴ്ചയുണ്ടായ ബോംബാക്രമണത്തില്‍ ഒരു ഇസ്രയേലി നയതന്ത്രപ്രതിനിധിയുള്പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്ത്യയിലുണ്ടായ സംഭവത്തെക്കുറിച്ച് രാജ്യത്തെ സുരക്ഷാ സേന ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ അതുപരിശോധിക്കേണ്ടിവരും. എന്നാല്‍ ഇസ്രയേല്‍ എപ്പോഴും ഇത്തരം വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്, അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ നല്ലനിലയിലാണെന്നും അതിനുവിഘാതം സൃഷ്ടിക്കാന്‍ ഒരു മൂന്നാം രാജ്യത്തിനുകഴിയില്ലെന്നും നബിസാദെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: