ന്യൂദല്‍ഹി: വിവാദ പ്രസ്താവന നടത്തിയ കേന്ദ്രനിയമമന്ത്രി സ്ല്മാന് ഖുര്‍ഷിദിനെതിരായ നടപടികള്‍ അവസാനിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഖുര്‍ഷിദ് തന്റെ നിലപാടില്‍ ഉറച്ച് നിന്നിരുന്നു. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതിക്ക് കത്തയക്കുകയായിരുന്നു.
ഖുര്‍ഷിദ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഖേദം പ്രകടിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇതുമൂലമാണ് നടപടി അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: