കൊച്ചി: കാക്കനാട് കുന്നുംപുറം റസ്തൗസിന് സമീപം പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തീകരിച്ച വര്‍ക്കിംഗ് വുമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം 16ന് രാവിലെ 9.30ന് മരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും.
ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഹോസ്റ്റല്കെട്ടിടനിര്മാണം റെക്കാര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുകയായിരുന്നു. ഹോസ്റ്റലിലേക്കാവശ്യമായ ഫര്‍ണിച്ചര്‍ വാങ്ങുന്നതിലും ജീവനക്കാരുടെ നിയമനം, വൈദ്യുതി കണക്ഷന് തുടങ്ങിയ കാര്യങ്ങളില്‍ വന്ന കാലതാമസമാണ് പ്രവര്‍ത്തനം വൈകാന്‍ കാരണം. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 45 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി ലഭ്യമായതിനെ തുടര്‍ന്ന് ഫര്‍ണിച്ചറും അനുബന്ധ ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റബ്കോയും, ആലുവ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ഓഫ് ട്രാവന്കൂറുമാണ് ഹോസ്റ്റല്‍ ആവശ്യത്തിനുള്ള ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നത്.
മൊത്തം 96 മുറികളിലായി 192 ഉദ്യോഗസ്ഥര്‍ക്കാണ് ഇവിടെ താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതില്‍ കേരള സര്‍ക്കാര്‍ ഗസറ്റഡ്-നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് വിഭാഗക്കാര്‍ക്കും നിശ്ചിത റൂമുകള്‍ നിലനിര്‍ത്തി വ്യത്യസ്ത വാടക നിരക്കിലായിരിക്കും പ്രവേശനം നല്‍കുക. ഓരോ മുറിയിലും രണ്ട് പേര്‍ക്ക് താമസിക്കുന്നതിനുള്ള ഫര്‍ണിച്ചറുകള്‍ തയാറാക്കിയിട്ടുണ്ട്. ബയോമെട്രിക്ക് അറ്റന്‍ഡന്‍സ് രജിസ്ട്രേഷന് സംവിധാനം, കോമണ്‍ റൂം, സിക്ക് റൂം, ഇന്‍ഡോര്‍ ഗെയിംസിനുള്ള സൗകര്യങ്ങള്‍, മെസ്സ് ഹാള്‍ തുടങ്ങിയവ പുതിയ ഹോസ്റ്റല്‍ മന്ദിരത്തിന്റെ പ്രത്യേകതകളാണ്. പ്രവേശനം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ച്ചയായി മൂന്നുവര്‍ഷമായിരിക്കും താമസത്തിനുള്ള അനുമതി ലഭിക്കുക.
ജോലി സ്ഥലത്തുനിന്ന് 20കി.മീറ്ററിനുള്ളില്‍ സ്വന്തമായി വീടില്ലാത്തവരേയും ഹോസ്റ്റലില്‍ നിന്നു പരമാവധി 15കി.മീറ്ററിനുള്ളില്‍ ജോലി ചെയ്യുന്നവരേയുമാണ് പരിഗണിക്കുക. ഇടപ്പള്ളി കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറം മേലുദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലോടെ ഫെബ്രുവരി 16 മുതല്‍ സമര്പ്പിക്കുന്നവരേയാണ് ആദ്യ ഘട്ടത്തില്‍ പ്രവേശനത്തിനു പരിഗണിക്കുക. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പ്രത്യേക ഉപദേശക സമിതിയുടെ നേതൃത്വത്തിലായിരിക്കും ഹോസ്റ്റലിന്റെ ദൈനംദിന ഭരണകാര്യങ്ങള്‍ മുന്നോട്ടു പോവുക. ഹോസ്റ്റലില്‍ നടക്കുന്ന ചടങ്ങില്‍ ബെന്നി ബെഹ്നാന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: