ലണ്ടന്‍: തങ്ങളെ തഴഞ്ഞ് ഫ്രാന്‍സില്‍നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ ബ്രിട്ടന് രോഷം. ബ്രിട്ടീഷ് സര്‍ക്കാര്‍ കാര്യമായി ശ്രമിച്ചിട്ടും ഫ്രാന്‍സിലെ റഫോലിനാണ് ഇന്ത്യ കരാര്‍ നല്‍കിയത്. തങ്ങളുടെ പിന്തുണയുള്ള ടൈഫൂണിനുവേണ്ടിയാണ് ബ്രിട്ടന് ചരടുവലിച്ചത്.
യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഫ്രാന്‍സിന് നല്‍കാനുള്ള കരാര്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യക്ക് നല്കുന്ന 1.6 ബില്യണ്‍ ഡോളറിന്റെ സഹായം റദ്ദാക്കണമെന്ന് ബ്രിട്ടീഷ് എംപിമാര്‍ പ്രധാനമന്ത്രി ഡേവിഡ് കാമറോണിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനില്‍നിന്ന് ലഭിക്കുന്നത് വെറും നക്കാപ്പിച്ചയാണെന്ന് ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്.
ഫ്രാന്‍സില്‍നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം ഇന്ത്യയെക്കൊണ്ട് പിന്‍വലിപ്പിക്കുമെന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ് കാമറോണ്‍. 2010 ല്‍ അധികാരമേറ്റ ഉടന്‍ വന്‍ വാണിജ്യപ്രതിനിധിസംഘത്തെ നയിച്ച് ഇന്ത്യയിലെത്തിയ ആളാണ് കാമറോണ്‍. ഇന്ത്യയില്‍ സംഭവിച്ചതില്‍ താന്‍ വളരെ നിരാശനാണെന്നും എന്നാല്‍ യൂറോഫൈറ്റര്‍ മത്സരത്തില്‍നിന്ന് പുറന്തള്ളപ്പെട്ടിട്ടില്ലെന്നും കാമറോണ്‍ ബ്രിട്ടീഷ് എംപിമാരെ അറിയിച്ചിട്ടുണ്ട്.
ബീഹാര്‍, മധ്യപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ക്ക് വര്‍ഷം തോറും 280 ദശലക്ഷം പൗണ്ടാണ് വികസനത്തിനായി ബ്രിട്ടന് നല്‍കുന്നത്. ഈ സഹായം 2015 വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: