ഇസ്ലാമബാദ്: തെക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അഫ്ഗാന് സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് പാക് പൗരന്മാര് കൊല്ലപ്പെട്ടു. അഫ്ഗാന് മേഖലയില്‍ കുഴി ബോംബ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം പാക് അതിര്‍ത്തി ജില്ലയായ സവോബിലേക്ക് നുഴഞ്ഞു കയറിയ അഫ്ഗാന് സൈനികര്‍ പക് പൗരന്മാരെ ബലമായി പിടിച്ചുകൊണ്ടുപോയി വധിക്കുകയായിരുന്നെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: