കോതമംഗലം: പൂയംകുട്ടിയില്‍ ആദിവാസിയുവതി അക്രമിയുടെ മര്‍ദ്ദനമേറ്റ് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദിവാസിയുവതിയും വീട്ടമ്മയുമായ വെള്ളാരം കുത്ത് തടത്തില്‍ ശ്യാംലാലിന്റെ ഭാര്യ രജ്ഞിനി (23) ആണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പൂയം കുട്ടി തണ്ടേല്‍ നിവാസിയായ പഞ്ചക്കാട്ട് റോയിയാണ് യുവതിയെ ആക്രമിച്ചത്. യുവതി വീട്ടില്‍നിന്നും റബ്ബര്‍ഷീറ്റ് അടിക്കാന്‍ പോയി തിരികെവീട്ടിലേക്ക് വരുന്നവഴിയില്‍ വച്ച് റോയി യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയും യുവതി ധരിച്ചിരുന്ന ചുരിദാര്‍ വലിച്ചുകീറുകയും ചെയ്തു. ബഹളം വക്കാന്‍ ശ്രമിച്ച യുവതിയുടെ കഴുത്തില്‍ പിടിച്ച് ഞെക്കുകയും യുവതിയുടെ മാറില്‍ നഖമുഖയോഗിച്ച് മാന്തിപ്പൊളിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.
സംഭവത്തെക്കുറിച്ച് കുട്ടമ്പുഴ പോലീസ് പറയുന്നതിങ്ങനെ: റബ്ബര്‍ ഷീറ്റ് അടിച്ച് തിരിച്ചുവരികയായിരുന്ന യുവതി ഇവരുടെ ഭര്‍ത്താവിന് കൊടുക്കാനുണ്ടായിരുന്ന പണം അക്രമിയായ യുവാവിനോട് ചോദിക്കുകയും ഇതിനെ തുടര്‍ന്ന് യുവാവ് ഇവരെ ആക്രമിക്കുകയുമായിരുന്നുവെന്നാണ്. കുട്ടമ്പുഴ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ്സെടുത്തതായി എസ്ഐ അശോക് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: