ഇസ്ലാമാബാദ്: പ്രസിഡന്റ് അസിഫ് അലി സര്‍ദാരിക്കെതിരെ കേസെടുത്താല്‍ മാത്രമേ പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കെതിരായ കോടതിയലക്ഷ്യ കേസ് അവസാനിക്കൂവെന്ന് പാക് സുപ്രീംകോടതി വ്യക്തമാക്കി.
ഗിലാനിയുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ആരു നിയമത്തിന് അതീതരല്ല. അതിനാല്‍ സര്‍ദാരിക്കെതിരായ കേസ് അന്വേഷിക്കാന്‍ ഉത്തരവിട്ടേ മതിയാകുവെന്നും കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യ കേസില്‍ കുറ്റം ചുമത്തുന്നതിന് ഫെബ്രുവരി 13ന് നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടതിനെ ചോദ്യം ചെയ്ത് ഗിലാനി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സര്ദ്ദാരിക്കെതിരായ അഴിമതിക്കേസുകളുടെ വിവരങ്ങള്‍ സ്വിറ്റ്സര്‍ലണ്ടില്‍ നിന്ന് ആരാഞ്ഞാല്‍ ഗിലാനിക്കെതിരായ കോടതിയലക്ഷ്യ കേസ് സ്വമേധയാ അവസാനിക്കുമെന്നും ചീഫ് ജസ്റ്റീസ് ഇഫ്തികര്‍ ചൗധരി ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സര്‍ദാരി വെട്ടിച്ചുവെന്ന് പറയപ്പെടുന്ന 60 മില്യണ്‍ യു.എസ് ഡോളര്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചു കൊണ്ടുവരണമെങ്കില്‍ ഗിലാനി ഇതു സംബന്ധിച്ച് സ്വിറ്റ്സര്ലണ്ടിന് കത്തെഴുതിയേ മതിയാകുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: