ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലാഹോറില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര് മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ കുട്ടികളും ഉള്‍പ്പെടും. നൂറോളം പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
കിഴക്കന്‍ പട്ടണമായ മുള്ട്ടാനിന് സമീപമാണ് അപകടം നടന്നത്. മൃഗങ്ങളുടെ രോഗപ്രതിരോധത്തിനുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ കെട്ടിടം തകര്‍ന്നു വീണതെന്നാണ് പ്രാഥമിക നിഗനമനം.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടസമയത്ത് നൂറോളം പേര് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: