Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വടക്കുന്നാഥസന്നിധി വൃന്ദാവനമായി; നടനവിസ്മയം തീര്‍ത്ത്‌ ശ്രീകൃഷ്ണകഥാമൃതം

Janmabhumi Online by Janmabhumi Online
Feb 5, 2012, 10:46 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍ : വടക്കുന്നാഥ ക്ഷേത്രമൈതാനം വൃന്ദാവനമായി. കൃഷ്ണാവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കൃഷ്ണലീലകള്‍ ദര്‍ശിച്ച്‌ സാംസ്കാരിക നഗരി പുണ്യം നേടി. വിശ്വഗുരു വേദവ്യാസന്‍ രചിച്ച ഭാഗവതം നൃത്തരൂപേണ ശ്രീകൃഷ്ണകഥാമൃതമായി പുനരാവിഷ്കരിച്ച്‌ കോലഴി ചിന്മയ മിഷന്‍ കോളേജിലെ 160ഓളം വിദ്യാര്‍ത്ഥികള്‍ സാംസ്കാരിക നഗരിക്ക്‌ വേറിട്ട കാഴ്ചയായി.

മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കഥകളി,കൃഷ്ണനാട്ടം, മണിപ്പുരി, കഥക്‌, ഒഡീസി, കാശ്മീരി, ഗുജറാത്തി, സത്രിയ, ഗര്‍ഭ, ബാലെ എന്നീ നൃത്തരൂപങ്ങളിലൂടെയാണ്‌ കൃഷ്ണാവതാരവും ഗീതോപദേശവും രാധാമാധവവും അനന്തശയനവുമെല്ലാം അരങ്ങിലെത്തിയത്‌. പൂര്‍ണ ചന്ദ്രോദയ സമയത്ത്‌ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജനനം മോഹിനിയാട്ടത്തിലൂടെയാണ്‌ അവതരിപ്പിച്ചത്‌. ജന്മോത്സവം കാശ്മീരി നൃത്തത്തിന്റേയും ബാലയുടേയും നൃത്തച്ചുവടുകളിലൂടെ ആസ്വാദക സദസ്സിന്‌ ആനന്ദം പകര്‍ന്നപ്പോള്‍ കുറിഞ്ചി രാഗത്തിലുള്ള മൃദുഗാരെ യശോദ കീര്‍ത്തന പശ്ചാത്തലത്തിലായിരുന്നു ലളിതാവേഷം കെട്ടി അമ്പാടിയിലെത്തുന്ന പൂതനയുടെ മോക്ഷം അരങ്ങിലെത്തിയത്‌.

കണ്ണന്റെ വികൃതികള്‍ എന്ന കഥാസാരം നൃത്തരൂപത്തില്‍ ഭരതനാട്യത്തിലൂടെയാണ്‌ അവതരിപ്പിച്ചത്‌. കാളിയമര്‍ദ്ദനം, ഗോവര്‍ദ്ധനോദ്ധാരണം കല്ലുകളെ പോലും അലിയിക്കുന്ന വേണുഗാനം എന്നിവ മണിപ്പുരി നൃത്തത്തിലൂടെ ആസ്വാദക മനസ്സുകളില്‍ ഇടം നേടിയപ്പോള്‍ രാസക്രീഡ ഒഡീസിയിലും ഭക്തമീര സത്രിയയുടെ നൃത്തച്ചുവടുകളിലൂടെയും എത്തി. മഥുരാപുരയാത്ര, രുഗ്മിണി സ്വയംവരം, കുചേലനൃത്തം, തുളസീ മാഹാത്മ്യം, ഗീതോപദേശം എന്നിവയും രംഗത്ത്‌ അവതരിപ്പിച്ചപ്പോള്‍ വിവിധ നൃത്തച്ചുവടുകളില്‍ അരങ്ങിലെത്തി.

ഗുരു ചിന്മയാനന്ദസ്വാമിക്ക്‌ പ്രണാമമര്‍പ്പിച്ചായിരുന്നു നൃത്തസന്ധ്യക്ക്‌ തുടക്കമായത്‌. തുടര്‍ന്ന്‌ ശ്രീവിഘ്നേശ്വരഭജേ കീര്‍ത്തനം ചൊല്ലിയാടി, തുടര്‍ന്ന്‌ പര്‍വ്വത നന്ദിനിയായ ദേവിയേയും സ്വയംഭൂവായ പരമശിവനേയും വന്ദിച്ചു. പ്രശസ്ത നര്‍ത്തകരായ മാല്‍ബി ചൗധരി, ഗീതാഞ്ജലി ആചാര്യ, ലീന മലേക്കര്‍, കലാമണ്ഡലം അരവിന്ദ്‌ എന്നിവരാണ്‌ കൃഷ്ണാവതാരത്തിന്റെ ഈ നൃത്തച്ചുവടുകള്‍ക്ക്‌ പരിശീലനം നല്‍കിയത്‌. വിദ്യാര്‍ത്ഥികളായ ഗ്രീഷ്മ ശ്രീജിത്ത്‌, ശ്രീലക്ഷ്മി രാജു എന്നിവരാണ്‌ ശ്രീകൃഷ്ണകഥാമൃതത്തിന്റെ നൃത്തസംവിധാനം നിര്‍വ്വഹിച്ചത്‌.

നേരത്തെ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ എംസിഎസ്‌ മേനോന്‍, മേയര്‍ ഐ.പി.പോള്‍, ചിന്മയമിഷന്‍ ആചാര്യന്‍ സ്വാമി ഗഭീരാനന്ദ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ആയിരങ്ങളാണ്‌ ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരത്തിന്റെയും ലീലകളുടേയും വിവിധ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ പൂരനഗരിയില്‍ എത്തിയത്‌.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമ്പാശേരിയില്‍ കൊല്ലപ്പെട്ട ഐവിന്‍ ജിജോ ക്രൂര മര്‍ദനത്തിന് ഇരയായി

India

ഭീകരതയെയും പി‌ഒ‌കെയെയും കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾ ഉണ്ടാകൂ, മൂന്നാം കക്ഷി ഇടപെടൽ സ്വീകാര്യമല്ല ; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

India

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

India

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

Kerala

സ്വകാര്യബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്; അടുത്ത ദിവസങ്ങളിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കും

പുതിയ വാര്‍ത്തകള്‍

ബാലറ്റ് തിരുത്തൽ; ജി. സുധാകരന്റെ മൊഴിയെടുത്തു, കേസെടുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയെ കൊന്ന് വെട്ടിമുറിച്ച് കഷ്ണങ്ങളാക്കും , സംസ്ഥാനത്തെ പ്രമുഖ സ്റ്റേഡിയവും തകർക്കും : രാജസ്ഥാനിൽ ഭീഷണി സന്ദേശത്തിൽ ജാഗ്രത

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies