മോസ്കോ: റഷ്യയില്‍ ചെച്നിയ മേഖലയിലെ ഗ്രോസ്നിയില്‍ നിന്നു വനിതാ ചാവേറിനെ അറസ്റ്റ് ചെയ്തു. മോസ്കോ സ്വദേശി ഇരുപതുകാരിയെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഗ്രോസ്നിയയില്‍ എത്തിയ ഇവര്‍ ശരീരത്തില്‍ ബോംബുകള്‍ സ്ഥാപിച്ച ശേഷം മോസ്കോയില്‍ സ്ഫോടനം നടത്താന്‍ പോകുമ്പോഴാണ് അറസ്റ്റിലാകുന്നത്. തീവ്രവാദികളുമായി ഇവര്‍ക്ക് അടുത്ത ബന്ധമുള്ളതായി പോലീസ് അറിയിച്ചു.
മോസ്കോയില്‍ താമസിക്കുന്ന യുവതി തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്താനാണ് ഗ്രോസ്നിയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവരെ പിടികൂടുകയായിരുന്നു.
2010 ല്‍ മോസ്കോ മെട്രൊയില്‍ രണ്ടു വനിതാ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ 41 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: