ഏദന്‍: യെമനിലെ ഗോത്രപ്രദേശത്ത് അല്‍ക്വയ്ദ തീവ്രവാദികളുടെ കേന്ദ്രം ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ മൂന്ന് വ്യോമാക്രമണങ്ങളില്‍ പ്രാദേശിക അല്‍ക്വയ്ദ നേതാവ് ഉള്‍പ്പെടെ 15 പേര് കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന അബ്ദുല്‍ മോനം അല്‍ ഫഹ്താനി എന്ന ഭീകരനാണ് കൊല്ലപ്പെട്ട നേതാവ്.
ഫഹ്താനിയും മറ്റു അല്‍ക്വയ്ദ തീവ്രവാദികളും യോഗം ചേരാറുള്ള സ്കൂളിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. അബിയന്‍ പ്രവിശ്യയിലെ ലോദര്‍, അല്വാദിഹ് മേഖലയില്‍ നടന്ന ആക്രമണത്തിലാണ് അവിടെ അല്‍ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന അബ്ദുല്‍ മോനം അല്‍ ഫഹ്താനി എന്ന ഭീകരന് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: