വാഷിംഗ്ടണ്‍: ഫിഷിംഗ് ചെറുക്കാന്‍ ഗൂഗിളും ഫെയ്സ്ബുക്കും കൈകോര്‍ക്കുന്നു. ഇ-മെയില്‍ സുരക്ഷയ്ക്കായുള്ള പുതിയ വെബ് കൂട്ടായ്മയ്ക്ക് ഇവര്‍ നേതൃത്വം നല്‍കും. ഗൂഗിള്‍, ഫെയ്സ്ബുക്ക്, യാഹു, മൈക്രോസോഫ്റ്റ്, എഒഎല്‍ തുടങ്ങി ഇ-മെയിലും ഓണ്‍ലൈന്‍ സന്ദേശ സര്‍വീസുകളും നല്കുന്ന 15 കമ്പനികള്‍ ചേര്‍ന്നാണ് ഫിഷിംഗ് എന്ന വിപത്തിനെതിരെ പുതയ വെബ് കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നത്. ഉങ്ങഅഞ്ഞഇ.ീൃഴ എന്ന പേരിലാണ് പുതിയ ഇ-മെയില്‍ കൂട്ടായ്മ.
വ്യാജസന്ദേശങ്ങള്‍ അയച്ച് ഇ-മെയില്‍ ഉപയോക്താക്കളെ കെണിയില്‍ വീഴ്ത്തുകയും ബാങ്ക് അക്കൗണ്ട് നമ്പര്‍, പാസ്വേഡുകള്, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയവ ചോര്‍ത്തി തട്ടിപ്പ് നടത്തുകയും ചെയ്യുന്നതാണ് ഫിഷിംഗ്. ഉപയോക്താക്കള്‍ ഏത് നിമിഷവും വഞ്ചിതരായേക്കാമെന്ന ഈ പശ്ചാത്തലത്തിലാണ് ഫിഷിംഗ് നേരിടാന്‍ വന്‍കിട കമ്പനികള്‍ പുതിയ കൂട്ടായ്മയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ഡൊമെയ്ന്‍-ബേസ്ഡ് മെസേജ് ഓണറൈസേഷന്, റിപ്പോര്‍ട്ടിംഗ് ആന്റ് കണ്‍ഫോമന്‍സ്’ എന്നതിന്റെ ചുരുക്കപ്പേരിലാണ് ഡിഎംഎആര്സി.
ഫിഷിംഗ് സന്ദേശങ്ങളെ ഇ-മെയിലിലെ സ്പാം ഫില്‍റ്റര്‍ സ്പാം ഫോള്ഡറിലാക്കുന്നു. സ്പാം ഫോള്‍ഡര്‍ തുറന്നുനോക്കുന്ന ഉപയോക്താവ് അത് ശരിയായ സ്ഥലത്ത് നിന്നുള്ളതാണെന്ന് തെറ്റിദ്ധരിച്ച് വഞ്ചിക്കപ്പെടുന്നു.
ഒരു ഇ-മെയില്‍ ഉപയോക്താവിനുണ്ടാകുന്ന ഏറ്റവും മോശമായ അനുഭവം ഫിഷിംഗിന് വിധേയമാക്കുകയെന്നതാണെന്ന് ഡിഎംഎആര്സി പ്രതിനിധിയും ഗൂഗിളിന്റെ പ്രൊഡക്ട് മാനേജറുമായ ആദംഡൗസ് പറയുന്നു. സ്പാം ഫോള്‍ഡറിലേക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ എത്താതെ നോക്കുകയെന്നതാണ് ഇത് പ്രതിരോധിക്കാനുള്ള ഏക പോംവഴി. ദി ആന്റി-ഫിഷിംഗ് വര്‍ക്കിംഗ് ഗ്രൂപ്പ് എന്ന സംഘടനയും ആഗോളതലത്തില്‍ ഫിഷിംഗിനെതിരെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: