ആലുവ: ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍സംഘത്തിന്റെ (ബിഎംഎസ്) എറണാകുളം ജില്ലസമ്മേളനം ബിഎംഎസ് സംസ്ഥാന ഖജാന്‍ജി വി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആലുവ കാര്‍ഷിക വികസനബാങ്ക് ഹാളില്‍ നടന്ന സമ്മേളനത്തില്‍ വി.വി.പ്രകാശന് അദ്ധ്യക്ഷത വഹിച്ചു. ആര്.രഘുരാജ്, ഇ.ഡി.ഉണ്ണികൃഷ്ണന്, എം.എം.രമേശന്, കെ.എ.പ്രഭാകരന്, ടി.എസ്.സത്യന് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന് ജില്ല ഭാരവാഹികളായി വി.വി.പ്രകാശന് (പ്രസിഡന്റ്),കെ.എസ്.അനില്‍, സുന്ദരേശകമ്മത്ത്, കദീഷ്, മാന്വല്‍ ജോണ്‍, ഇ.ഡി.ഉണ്ണികൃഷ്ണന് (ജനറല്‍ സെക്രട്ടറി) കെ.എ.പ്രഭാകരന്, ഗോപാലകൃഷ്ണന്, കെ.പി.കുമാരന്, ബിജിന്, വിജു (ജോയിന്റ് സെക്രട്ടറിമാര്‍) ഷിബു (ട്രഷറര്‍) എന്നിവരെതെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: