കൊച്ചി: കുട്ടികള്‍ക്ക് ഭഗവദ്ഗീതാ പഠനം, മൂല്യബോധം വളര്‍ത്തല്‍, സാംസ്ക്കാരികത്തനിമയോടെ കലകളില്‍ പ്രാവീണ്യം നല്കല് എന്നീ ലക്ഷ്യങ്ങളോടെ ഇടപ്പള്ളിയില്‍ ആരംഭിച്ച സാന്ദീപനി ഭഗവദ്ഗീതാ സ്വാദ്ധ്യായകേന്ദ്രത്തിന്റെ പ്രഥമവാര്ഷികാഘോഷം റിട്ട.ജസ്റ്റിസ് ഭസ്ക്കരന് ഉദ്ഘാടനം ചെയ്തു. ആത്മീയതയും സാംസ്ക്കാരികബോധവും ബാല്യകാലം മുതല്‍ അഭ്യസിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവിതത്തിന്റെ ഏതുമേഖലയിലും മനസിന് ചാഞ്ചല്യമില്ലാതെ ധാര്‍മികമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കഴിയൂ എന്ന് ജസ്റ്റീസ് ഭാസ്കരന് ഓര്‍മപ്പെടുത്തി. യോഗത്തില്‍ കൊച്ചി കോവിലകത്തെ കേരളവര്‍മ രാജ അദ്ധ്യക്ഷതവഹിച്ചു. സുപ്രീം കോടതി സീനിയര്‍ അഡ്വക്കേറ്റ് എം.ആര്.രാജേന്ദ്രന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. സക്ഷമയുടെ സംസ്ഥാന വൈസ് പ്രലിഡന്റ് എ.പി.ഭരത്കുമാര്‍ രാജഗോപാല്‍ മേനോന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: