വാഷിങ്ട്ണ്‍: 2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ ലോകവ്യാപാര സമുച്ചയത്തില്‍ നടത്തിയതു പോലുള്ള ആക്രമണങ്ങള്‍ ഇനി നടത്താന്‍ അല്‍-ക്വയ്ദയ്ക്ക് കഴിയില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പറഞ്ഞു. അന്ന് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി അമേരിക്ക നല്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതക്കെതിരെ പോരാടാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. അല്‍-ക്വയ്ദയെ വേരോടെ പിഴുതെറയുമ്പോള് മാത്രമെ ഭീകരതക്കെതിരായ പോരാട്ടം പൂര്‍ത്തിയാവുകയുള്ളൂവെന്നും പനേറ്റ പറഞ്ഞു. അല്‍-ക്വയ്ദയുടെ തലവന്‍ ഒസാമ ബിന്‍ലാദനെ മാത്രമല്ല അവരുടെ നേതൃനിരയിലെ പ്രമുഖരെയല്ലാം വധിക്കുന്നതില്‍ അമേരിക്ക ലക്ഷ്യം കണ്ടിട്ടുണ്ട്.
ശേഷിക്കുന്ന അല്‍-ക്വയ്ദ ഭീകരരെ അമേരിക്ക വിടാതെ പിന്തുടരുകയാണെന്നും പനേറ്റ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സുരക്ഷ അവിടത്തെ സര്‍ക്കാരിനു കൈമാറാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമാണ് അവിടെ നിന്നുള്ള സേനാപിന്മാറ്റം.
ലിബയയില്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് സമാധാനം കൈവരിക്കുന്നതിന് നാറ്റോ സഖ്യസേന നടത്തിയ ശ്രമങ്ങള്‍ വിസ്മരിക്കാനാവാത്തതാണെന്നും പനേറ്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: