കൊച്ചി: കലൂര്‍ ജഡ്ജസ് അവന്യു ഭാഗത്തു വച്ച് വ്യാപാരിയേയും ഭാര്യയേയും ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന ആറംഗ സംഘത്തെ എറണാകുളം നോര്‍ത്ത് പോലീസ് വലയിലാക്കി. കഴിഞ്ഞ മാസം 29ന് എറണാകുളം ബ്രോഡ് വേയിലെ മലഞ്ചരക്ക്വ്യാപാരക്കട അടച്ച ശേഷം പുല്ലേപ്പടി വഴി തന്റെ കാറില്‍ വീട്ടിലേക്ക് മടങ്ങിയ പുല്ലേപ്പടി കരയില്‍ ബാവ കോളനിയില്‍ മൊറാര്‍ജി മകന് സുരേഷ് മൊറാര്‍ജി എന്ന ആളിനെ മോട്ടോര്‍സൈക്കിളില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ആക്രമിച്ച് ഇയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 145000/രൂപയും 2 1/2 പവന് തൂക്കം വരുന്ന 6 സ്വര്‍ണ്ണമോതിരങ്ങളും 3 മൊബെയില്‍ ഫോണുകളും ഉള്‍പ്പെടെ 255000/രൂപയുടെ മുതലുകളാണ് ഇവര്‍ കൈക്കലാക്കിയത്.
തോപ്പുംപടി, പള്ളരുത്തി ഭാഗങ്ങളിലുള്ള ലൂതര്‍ബെന്‍ (23), ടിറ്റോ ഡേവിഡ് (21), ജയറോഷ് (20, ഇമ്മാനുവല്‍ (18), ഇര്ഫാന് ഹബീബ് (27), അഷ്ക്കര്‍ (25) എന്നീ യുവാക്കളാണ് പോലീസിന്റെ വലയിലായത്. പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച തോക്ക്,വാള് എന്നിവകളും കവര്‍ച്ച ചെയ്ത ഒരു മൊബെയില്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്.
കൃത്യത്തിന് ഒരാഴ്ച മുമ്പ് തന്നെ പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നു. വ്യാപാരി കട അടച്ച് മടങ്ങുന്ന സമയം നോക്കിയാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. സംഭവ ദിവസം രണ്ട് ബൈക്കുകളിലെത്തിയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്. അതിന് മുമ്പ് മൂന്നു ദിവസം പ്രതികള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായിരുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്.അജിത്ത്കുമാറിന്റെയും ഡെപ്യൂട്ടി കമ്മീഷണര്‍ ഗോപാലകൃഷ്ണപിള്ളയുടേയും നിര്‍ദ്ദേശപ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ ജേക്കബിന്റെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.രാജന്, എറണാകുളം നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കര്‍, ഒഇ മാരായ ജേക്കബ്, ജേക്കബ്മാണി,സലിം,സുദര്ശനബാബു, സേവ്യര്‍, കലേഷ്കുമാര്‍,പോലീസുകാരായ ദീലീപ്, ജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: