പൂഞ്ഞാര്‍ : കോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠയും തിരുവുത്സവത്തിണ്റ്റെ തൃക്കൊടിയേറ്റും തന്ത്രി കണ്ഠരര് മോഹനരുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ക്ഷേത്രനവീകരണത്തോടനുബന്ധിച്ച് ശ്രീകോവില്‍, മണ്ഡപം, കൊടിമരം, ഊട്ടുപുര എന്നിവയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് ഈ വര്‍ഷത്തെ തിരുവുത്സവം ആരംഭിച്ചിരിക്കുന്നത്. ചടങ്ങുകള്‍ക്ക് മംഗലം കേശവന് നമ്പൂതിരി, മേല്‍ശാന്തി എന്‍.നാരായണന് എമ്പ്രാന്തിരി, ദേവസ്വം സൂപ്രണ്ട് പി.ശ്രീജിത്ത് വര്‍മ്മ, വലിയരാജാ പി.രാമവര്‍മ്മരാജാ എന്നിവര്‍ നേതൃത്വം നല്കി. തിരുവുത്സവത്തിണ്റ്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ ൮.൩൦ന് ശ്രീബലി എഴുന്നെള്ളത്ത്, ഉച്ചയ്ക്ക് ൧൨മുതല് ഉത്സവബലിദര്‍ശനം, വൈകിട്ട് ൫ന് കാഴ്ചശ്രീബലി, ൭മുതല് പനമണ്ണശശി, ശുകപുരം ദിലീപ് എന്നിവര്‍ നയിക്കുന്ന ഇരട്ടതായമ്പക, രാത്രി ൯.൩൦ന് കൊടിക്കീഴില്‍ വിളക്ക് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: