പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ക്ഷേത്രമൈതാനിയില്‍ നടന്ന ഗോഹത്യയും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും അഭ്യൂഹങ്ങളിലും പൊതുജനത്തിനുണ്ടായ ഭയമകറ്റുവാന്‍ പെരുമ്പാവൂരില്‍ സമാധാന റാലി നടന്നു. കഴിഞ്ഞ ദിവസം ടിബി ഹാളില്‍ ജില്ലാകളക്ടര്‍ ഇടപെട്ട് നടത്തിയ സര്‍വ്വകക്ഷിയോഗം ക്ഷേത്രമുറ്റത്ത് നടന്ന സംഭവത്തെ അപലപിക്കുകയും സമാധാനറാലി നടത്താന്‍ നിശ്ചയിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി ടിബി പരിസരത്ത് സമാപിച്ചു. ജില്ലാ കളക്ടര്‍ ഷെയ്ഖ് പരീത്, റൂറല്‍ എസ്പി ഫിലിപ്പ്, സാജുപോള്‍ എംഎല്‍എ, നഗരസഭ ചെയര്മാന് കെ.എം.എ.സലാം, മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ, രാഷ്ട്രീയ നേതാക്കളായ പി.എം.വേലായുധന്, എം.പി.അബ്ദുള്‍ഖാദര്‍, എന്‍.സി.മോഹനന്, കെ.പി.റജിമോന്‍,ആര്‍എസ്എസ് സേവാപ്രമുഖ് സുരേന്ദ്രമേനോന്‍ മറ്റ് സാംസ്കാരിക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി. തുടര്‍ന്ന് സാജുപോള്‍ എംഎല്‍എ സമാധാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: