എരുമേലി : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ അവസാന ഘട്ടം ജോലിക്കെത്തിയ ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ കച്ചവടക്കാരില്‍ നിന്നും പണം പിരിക്കുന്നതായി പരാതി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സേനാംഗങ്ങള്‍ കൂട്ടാമായെത്തി ജോലി അവസാനിപ്പിച്ച് തങ്ങള്‍ പോകുകയാണെന്നും പരസ്പരം സഹകരണം ഉറപ്പിക്കാന്‍ ചിലവ് ചെയ്യണമെന്ന ആവശ്യവുമായാണ് കടകളില്‍ എത്തിയത്. ചിലവിനായി പണം തന്നാല്‍ മതിയെന്നും ചില അംഗങ്ങള്‍ കച്ചവടക്കാരോട് പറഞ്ഞാണ് എത്തുന്നത്. ഇത് ആദ്യമായാണ് എരുമേലിയില്‍ ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ നേരിട്ട് പണപ്പിരിവിനായി രംഗത്തിറങ്ങുന്നത്. സംഭവമറിഞ്ഞ് ചില കച്ചവടക്കാരും ദേവസ്വം കരാറുകാരും ഫയര്‍ഫോഴ്സ് ഓഫീസിലെത്തിയപ്പോള്‍ മിക്കവരും മദ്യലഹരിയില്‍ കൂത്താടി നടക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. സീസണില്‍ ഫയര്‍ ഫോഴ്സിണ്റ്റെ എരുമേലിയിലെ സേവനത്തിനെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നിരുന്നത്. ഈ സീസണില്‍ എരുമേലി ക്ഷേത്രത്തിനു സമീപത്തായി നടന്ന രണ്ടു തീപിടിത്തങ്ങളില്‍ തീ അണയ്ക്കാനായി യൂണീറ്റ് താമസിച്ചാണ് എത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. കൊപ്രാക്കളം കത്തിയപ്പോള്‍ താമസിച്ചെത്തിയ ഇവര്‍ക്കെതിരെ ജനങ്ങള്‍ അപ്പോള്‍ത്തന്നെ പ്രതിഷേധിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലി ശരിയായി ചെയ്യാനോ, അപകടസ്ഥലങ്ങളില്‍ യഥാസമയം എത്താനോ കഴിയാത്ത ഇവര്‍ക്ക് ചിലവ് ചെയ്യുന്ന കാര്യം നാട്ടുകാര്‍ കണക്കാക്കി വച്ചിരിക്കുന്നതിനിടയിലാണ് പണപ്പിരുവുമായി അവര്‍തന്നെ രംഗത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: