മോസ്കൊ: റഷ്യയുടെ ചൊവ്വ പര്യവേഷണ വാഹനം ഫോബോസ് ഗ്രൗണ്ട് ഭൂമിയില്‍ വീണു. സാങ്കേതിക തകരാറുമൂലം ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങി കിടന്ന പേടകം തെക്കന്‍ പസഫിക്കില്‍ ചിലിയുടെ പടിഞ്ഞാറന്‍ തീരത്തായി തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. നവംബര്‍ ഒമ്പതിന് വിക്ഷേപിച്ച ഫോബോസ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങുകയായിരുന്നു. ന്യൂസിലന്റിലെ വെല്ലിംഗ്ടണ്‍ ദ്വീപിന് 1250 കിലോമീറ്റര്‍ അകലെ ചിലിയുടെ തെക്ക് ഭാഗത്ത് പസഫിക് കടലിലാണ് ഫോബോസ് പതിച്ചത്. അതേസമയം പേടകത്തിന്റെ മുഴുവന്‍ അവശിഷ്ടങ്ങളും ചിലി തീരത്തുതന്നെയാണ് വന്നിട്ടുള്ളതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 1700 ദശലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ച പേടകം റോക്കറ്റില്‍നിന്നുള്ള ബന്ധം വിഛേദിക്കപ്പെട്ട ഉടന്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ദൗത്യം പരാജയപ്പെട്ടെങ്കിലും അതിന്റെ ഭൂമിയിലേക്കുള്ള പതനം ഒഴിവാക്കാന്‍ വേണ്ടി റഷ്യന്‍ ശാസ്ത്രജ്ഞര്‍ പരിശ്രമിച്ചിരുന്നു.
ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിനെ കുറിച്ച് പഠിക്കുന്നതിനായാണ് ആളില്ലാ വാഹനമായ ഫോബോസ് ട്രാന്റെ വിക്ഷേപിച്ചത്. 13.5 ടണ്ണാണ് അതിന്റെ ഭാരം. ചൊവ്വയിലെ മണ്ണിന്റെ സാമ്പിളുകളും ശേഖരിക്കാന്‍ റഷ്യ പദ്ധതിയിട്ടിരുന്നു. 1960 മുതല്‍ ചൊവ്വ ഗ്രഹത്തെ കുറിച്ച് 17 തവണ റഷ്യ പഠനം നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: