ലോസാഞ്ജലസ്: അറുപത്തി ഒമ്പതാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘ദി ഡിസന്‍ഡന്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജോര്‍ജ്ജ് ക്ലൂണി മികച്ച നടനായും ‘ദി അയണ്‍ ലേഡി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മെറില്‍ സ്ട്രീപ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
ദ ഡിസന്ഡന്സാണ് മികച്ച ചിത്രം. ഹ്യൂഗോ എന്ന ചിത്രം സംവിധാനം ചെയ്ത മാര്ട്ടിന് സ്കോര്‍സീസ് മികച്ച സംവിധായകനായി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വുഡി അലനാണ്(ചിത്രം മിഡ്നൈറ്റ് ഇന്‍ പാരീസ്). മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം അസ്ഗര്‍ ഫര്‍ഹാദി (എ സെപറേഷന്) കരസ്ഥമാക്കി.
ടൈറ്റാനിക് ചിത്രത്തിലെ നായിക കേറ്റ് വിന്‍സ്ലെറ്റാണ് (മില്‍ഡ്രഡ് പിയേഴ്സ്) ടെലിവിഷന്‍ പരമ്പര വിഭാഗത്തിലെ മികച്ച നടി. മികച്ച ഗാനത്തിനുള്ള പുരസ്കാരം പോപ് ഗായിക മഡോണയ്ക്കാണ്. മഡോണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഡബ്ലിയു.ഇ. എന്ന ചിത്രത്തിലെ മാസ്റ്റര്‍പീസ് എന്ന ട്രാക്കിനാണ് പുരസ്കാരം.
കോമഡി ഓര് മ്യൂസിക്കല്‍ വിഭാഗത്തില്‍ ജിന്‍ ഡുജാര്‍ഡിന്‍(ചിത്രം ദി ആര്‍ട്ടിസ്റ്റ്) മികച്ച നടനും മിഷേല്‍ വില്യംസ് (ചിത്രം മൈ വീക്ക് വിത്ത് മെര്ലിന്) മികച്ച നടിയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: