കൈലാസം – മാനസസരസ് : ഇവ തിബത്തിലാണ്. തിബത്ത് ചൈനയുടെ ഭരണണത്തിലാണ്. കെലാസവും മാനസരസ്സും സനാതനധര്‍മ്മവിശ്വാസികളും ബൗദ്ധരും ജൈനരുമെല്ലാം പുണ്യസ്ഥലമായി ആദരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ പോവാന്‍ സാദ്ധ്യമല്ല. പശ്ചിമപാക്കിസ്ഥാനിലും ഏതാനും ഹിന്ദു – സിഖ് തീര്‍ത്ഥസ്ഥാനങ്ങളുണ്ട്. വിശേഷാവസരങ്ങളില്‍ വളരെ പ്രയത്നിച്ചാല്‍ അവിടെ പോവാന്‍ കഴിഞ്ഞേക്കാം. അവ ഏതെന്നു പറയാം.
പഞ്ജാസാഹബ്: ഇത് ലാഹോര്‍ വേഗാവര് ലൈനില്‍ ഹസന് അബ്ദാന് സ്റ്റേഷനില്‍നിന്ന് മൂന്നു കിലോമീറ്റര്‍ തെക്കാണ്. സിക്കുകാരുടെ പുണ്യസ്ഥലമാണിത്. ഇവിടെ ഗുരു നാനാക്ക് ജലധാര പ്രത്യക്ഷമാക്കിയിട്ടുണ്ട്. വലിയ ശിലാഖണ്ഡത്തില്‍ അദ്ദേഹത്തിന്റെ പാദത്തിന്റെ അടയാളമുണ്ട്. അടുത്തുതന്നെ വലിയ ഗുരുദ്വാരയുണ്ട്.
നാന്കാനാ സാഹബ്: ഇതു ഗുരുനാനാക്കിന്റെ ജന്മസ്ഥലമാണ്.കടാക്ഷരാജ് : ലാഹോര്‍ പേശാവര്ലൈനില് ഖിബഡാസ്റ്റേഷനില് നിന്ന് പതിനാലു കിലോമീറ്റര്‍ ദൂരെ മലമുകളിലാണ് ഹിന്ദുക്കളുടെ ഈ പുണ്യസ്ഥലം. ഇവിടെ അമരകുണ്ഡമെന്ന സരോവരം കാണാം.
ഹിംഗലാജ് : ഇത് പ്രസിദ്ധമായ ഒരു ശക്തിപീഠമാണ്. കറാച്ചിയില്‍ നിന്നും കപ്പലില്‍ മകരാനായില് ഇറങ്ങണം. അനന്തരം നടന്നുവേണം പോവാന്‍. പതിമ്മൂന്നാമതു താവളത്തില്‍ ഒരിടത്ത് ഒരു ഗുഹയിലാണ് ഈ ക്ഷേത്രം. വഴി വളരെ ക്ലേശകരമാണ്. ഗുഹക്കുള്ളില്‍ ജ്യോതിര്‍ലിംഗവും കാളീക്ഷേത്രവുമുണ്ട്. ജ്യോതിര്‍ലിംഗം ഭൂമിയില്‍ നിന്നു സ്വയം ഉണ്ടായതാണ്. ഇവിടെ സതിയുടെ ബ്രഹ്മരന്ധ്രം വീണു.
ബംഗ്ലാദേശ് :ബംഗ്ലാദേശിലും ഏതാനും ശക്തിപീഠങ്ങളുണ്ട്. പ്രധാനതീര്ത്ഥങ്ങള് സീതാകുണ്ട് സ്റ്റേഷനുസമീപമുള്ള പര്‍വ്വതത്തിന്മേല്‍ സീതാകുണ്ഡം, ബലുആകുണ്ട് സ്റ്റേഷനുസമീപം ബലുവാകുണ്ഡം ബോഗേരാ സ്റ്റേഷനില്‍നിന്ന് മുപ്പതുകിലോമിറ്റര് അകലെ ഭവാനീപുരത്തില്. ശക്തിപീഠ ബാരരീസാലില് നിന്ന് ഇരുപത്തിരണ്ടു കിലോമീറ്റര്‍ അകലെ ശികാര്‍പുര്‍ ഗ്രാമത്തില്‍ സുഗന്ധാനദീ തീരത്ത് ഉഗ്രതാരാശക്തിപീഠം, ഖുലനാ ജില്ലയിലെ ഈശ്വരീപീരം ഗ്രാമത്തില്‍, ശക്തിപീഠം, ദിഗാരസ്റ്റേഷനടുത്ത് മേഹര് കാളീവാഡി, ചടഗാവില് ചന്ദ്രശേഖരക്ഷേത്രത്തില്, ശക്തിപീഠം, അവിടെത്തന്നെ ചന്ദ്രനാഥ പര്‍വ്വതത്തില്‍ കുണ്ഡം ഇങ്ങനെ അനേകം ക്ഷേത്രങ്ങളും പുണ്യ തീര്‍ത്ഥങ്ങളും ബംഗ്ലാദേശിലുണ്ട്.
പ്രധാന ബൗദ്ധതീര്ത്ഥങ്ങള്
1. ലുംബിനീകാനനം : ഇത് ശ്രീബുദ്ധഭഗവാന്‍ ജനിച്ച സ്ഥലമാണ്. ഗോരഖ്പൂരില്‍ നിന്ന് ഒരു ലൈന്‍ നൗതല്വാംവരെ പോവുന്നുണ്ട്. അവിടെനിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെ നേപ്പാള്‍ രാജ്യത്താണ് ഈ സ്ഥലം.
2.ബുദ്ധഗയ: ശ്രീബുദ്ധന് ജ്ഞാനോദയം (ബോധം) ഉണ്ടായ സ്ഥലമാണ് ഇവിടം. ബീഹാറിലെ ഗയാസ്റ്റേഷനില് നിന്ന് പത്തു കിലോമീറ്റര്‍ ദൂരെയാണ് ഇത്. പ്രധാനക്ഷേത്രം കൂടാതെ ഇവിടെ ബുദ്ധക്ഷേത്രമുണ്ട്.
3. സാരനാഥം : ഇവിടം മുതല്ക്കാണ് ബുദ്ധന് ധര്‍മ്മോപദേശം ചെയ്യാന്‍ ആരംഭിച്ചത്. കാശിയില്‍ നിന്നു പത്തുകിലോമീറ്റര്‍ അകലെയാണ്. ഗോരഖപൂരില്‍ നിന്ന് ഇവിടേയ്ക്കു ബസ് സര്‍വ്വീസുണ്ട്. വലിയ സമാദരണീയമായ ക്ഷേത്രമാണിത്. കുശീനഗറിലാണ് വലിയ പ്രധാന സ്തൂപവും, കുംഭസ്തൂപവും ഉള്ളതെന്നു പറയപ്പെടുന്നു.
മറ്റുള്ള സ്തൂപങ്ങള്‍ : പാവാഗഡ്, വൈശാലി, കപിലവസ്തു, രാമഗ്രാമം, അല്പകല്ല്, രാജഗൃഹം, ബെട്ദീപ് ഇവിടങ്ങളിലാണു നില്‍ക്കുന്നത്. അംഗാരസ്തൂപം പീപ്പലിപവനത്തിലാണ്. ഇവയില്‍ പിപ്പലീപവനം, അല്പകല്ല്, രാമഗ്രാമ് ഇവയെപ്പറ്റി ശരിക്കറിവില്ല. മറ്റുള്ളവ പ്രസിദ്ധങ്ങളാണ്.
5. കൗശാംബി : ഇലാഹാബാദ് ജില്ലയിലെ ദര്വാരീ സ്റ്റേഷനില്‍ നിന്ന് ഇരുപത്തഞ്ചു കിലോമീറ്റര ദാരെയാണ് കൗശാംബി. ഇവിടെ ശ്രീബുദ്ധന്റെ തലമുടിയും നഖവും സുരക്ഷിതമായിവച്ചിരിക്കുന്നു.
6. സാഞ്ചി : ഭോപാലില്‍നിന്ന് നാല്പതു കിലോമീറ്റര്‍ അകലെ സാഞ്ചി സ്റ്റേഷനുണ്ട്. അതിന്റെ പണ്ടത്തെ പേര് വിദിശ എന്നാണ്. ഇവിടെ ഒരു വലിയ ബുദ്ധസ്തൂപമുണ്ട്.
7. പേശാവര്‍ : ഇതു പശ്ചിമ പാകിസ്ഥാനിലാണ്. ഇവിടെ ഒരു വലിയപൊക്കമേറിയ സ്തൂപത്തിനടിയില്‍ ബുദ്ധന്റെ അസ്ഥികള്‍ കണ്ടെത്തി.
സ്വാമി ധര്മാനന്ദതീര്ത്ഥ
പ്രതികരിക്കാൻ ഇവിടെ എഴുതുക: